Monday December 10th, 2018 - 4:30:pm
topbanner

രാത്രിയിൽ കോട്ടയം നഗരത്തിൽ ഭിന്നലിംഗക്കാരുടെ ശല്യം വർധിച്ചു

NewsDesk
രാത്രിയിൽ കോട്ടയം നഗരത്തിൽ ഭിന്നലിംഗക്കാരുടെ ശല്യം വർധിച്ചു

കോട്ടയം: രാത്രിയിൽ കോട്ടയം നഗരത്തിലും സമീപ പ്രദേശങ്ങളിലും ഭിന്നലിംഗക്കാരുടെ ശല്യം വർധിച്ചു. രാത്രിയിൽ വിവിധ സ്ഥലങ്ങളിൽ ജോലി കഴിഞ്ഞു കഐസ്ആർടിസി സ്റ്റാൻഡിലേക്കു മറ്റു സ്ഥലങ്ങളിലേക്കും പോകുന്നവരെ തടഞ്ഞു നിർത്തുന്നതും അസഭ്യം പറയുന്നതും പതിവായിരിക്കുകയാണ്. രാത്രിയിൽ സെക്കന്‍റ് ഷോ കഴിഞ്ഞു വരുന്ന ആളുകളും ഇവരുടെ അസഭ്യവർഷത്തിനു ഇരയാകുന്നുണ്ട്.

കോട്ടയം നഗരത്തിൽ നാളുകളായി ഇത്തരക്കാരുടെ ശല്യമില്ലാതിരുന്നതാണ്. കഴിഞ്ഞ ഒരു മാസത്തിനിടയിലാണു കൂട്ടത്തോടെ ഭിന്നലിംഗക്കാർ കോട്ടയത്തും പരിസര പ്രദേശത്തും തമ്പടിച്ചത് രാത്രികാലങ്ങളിൽ ഏവർക്കും ശല്യമുണ്ടാക്കി തുടങ്ങിയത്.

കഴിഞ്ഞ ദിവസം കഐസ്ആർടിസി സ്റ്റാൻഡിലേക്കു പോകുകയായിരുന്ന കാൽനടയാത്രക്കാരുടെ പോക്കറ്റിൽ നിന്നും പണം പിടിച്ചുപറിക്കാനും ശ്രമം നടത്തി. പലരും ഇത്തരക്കാരുടെ ആക്രമത്തിനു ഇരയാകുന്നുണ്ടെങ്കിലും മാനഹാനി ഭയന്ന് സംഭവം പുറത്തുപറയുന്നില്ല.

പലരും രാത്രികാലങ്ങളിൽ പട്രോളിംഗ് നടത്തുന്ന കണ്‍ട്രോൾ റൂം പോലീസിനോട് പരാതി പറയുന്നുണ്ടെങ്കിലും പോലീസ് എത്തുമ്പോഴേക്കും ഇവർ എങ്ങോട്ടെങ്കിലും ഓടി ഒളിക്കുകയാണ് പതിവ്. കോട്ടയം നഗരത്തിൽ ബേക്കർ ജംഗ്ഷൻ മുതൽ കെഐസ്ആർടിസി സ്റ്റാൻഡ് വരെയുള്ള ഭാഗങ്ങളിലാണു കൂടുതലായും ഇത്തരക്കാരുടെ ശല്യം അനുഭവപ്പെടുന്നത്.

പുളിമൂട് ജംഗ്ഷൻ, തിരുനക്കര ബസ് സ്റ്റാൻഡ്, അനശ്വര തീയറ്ററിനു സമീപം, ശാസ്ത്രി റോഡ് തുടങ്ങിയ സ്ഥലങ്ങളിലും ഇവരുടെ ശല്യം വർധിച്ചിരിക്കുകയാണ്.
കുറച്ചു പേർ മാത്രമുള്ള നിരവധി ഗ്രൂപ്പുകളായിട്ടാണു ഭിന്നലിംഗക്കാർ വിവിധ സ്ഥലങ്ങളിൽ വിലസുന്നത്. യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തിൽ പോലീസ് പെട്രോളിംഗ് കാര്യക്ഷമമാക്കണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.

Read more topics: kottayam, city, transgenders,
English summary
kottayam city night transgenders Harassment increased
topbanner

More News from this section

Subscribe by Email