Saturday March 23rd, 2019 - 10:36:pm
topbanner
topbanner

കെവിന്‍ വധക്കേസ് : ദുരഭിമാന കൊലപാതകമായി കണക്കിലെടുക്കണമെന്ന വാദം 29ന്

NewsDesk
കെവിന്‍ വധക്കേസ് : ദുരഭിമാന കൊലപാതകമായി കണക്കിലെടുക്കണമെന്ന വാദം 29ന്

കോട്ടയം; കെവിന്‍ വധക്കേസ് ദുരഭിമാന കൊലപാതകമായി കണക്കിലെടുക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജിയില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് നാലാം കോടതി 29 ന് വാദം കേള്‍ക്കും. കേസില്‍ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയിലും കോടതി വാദം കേട്ടു.

ഏഴാം പ്രതി ഷെഫിന്‍ ഷിജാദ്, പത്താം പ്രതി വിഷ്ണു എന്ന അപ്പു, 12ാം പ്രതി ഷാനു എന്നിവരുടെ ജാമ്യാപേക്ഷയിലാണ് വാദം കേട്ടത്. ജാമ്യാപേക്ഷയില്‍ 25 ന് വിധിപറയും. ചില പ്രതികള്‍ക്ക് വേണ്ടി പുതിയ അഭിഭാഷകരാണ് തിങ്കളാഴ്ച കോടതിയില്‍ ഹാജരായത്. കേസ് പഠിക്കാന്‍ അവസരം നല്‍കണമെന്ന ഇവരുടെ അപേക്ഷ പരിഗണിച്ചാണ് ദുരഭിമാനക്കൊലയായി പരിഗണിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തിന്മേലുള്ള വാദം 29 ലേക്ക് മാറ്റിയത്.

പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം ദുരഭിമാന കൊലയായി കേസ് പരിഗണിച്ചാല്‍ ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാനാവും. കെവിന്റെ അച്ഛന്‍ ജോസഫും കോടതിയില്‍ എത്തിയിരുന്നു.
നട്ടാശേരി പ്ലാത്തറ ജോസഫിന്റെ മകന്‍ കെവിനെ(24) ഭാര്യ നീനുവിന്റെ ബന്ധുക്കളും സഹായികളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.

മെയ് 24 ന് രാത്രിയാണ് കെവിനെ കൊല്ലം തെന്മല സ്വദേശികളായ പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള ദുരഭിമാനത്താല്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദം.

കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. കേസില്‍ 186 സാക്ഷികളും 180 തെളിവു പ്രമാണരേഖകളുമുണ്ട്. ഒന്നാം പ്രതിയും നീനുവിന്റെ സഹോദരനുമായ ഷാനു, അഞ്ചാം പ്രതിയും നീനുവിന്റെ അച്ഛനുമായ ചാക്കോ ജോണ്‍ എന്നിവരടക്കം 10 പ്രതികളാണുള്ളത്.

Read more topics: kottayam, kevin, murder,
English summary
kottayam, kevin murder case
topbanner

More News from this section

Subscribe by Email