Saturday November 17th, 2018 - 11:13:pm
topbanner

കത്തുപറമ്പ ; കനത്ത മഴയിൽ വ്യാപാര സ്ഥാപനം തകർന്നു വീണു

Renjini
കത്തുപറമ്പ ; കനത്ത മഴയിൽ വ്യാപാര സ്ഥാപനം തകർന്നു വീണു

കത്തുപറമ്പ: കനത്ത മഴയിൽ കൂത്തുപറമ്പിനടുത്ത പാട്യം ഓട്ടച്ചിമാക്കൂലിൽ വ്യാപാര സ്ഥാപനം തകർന്നു വീണു.  പി.മോഹൻദാസിന്റെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടമാണ് തകർന്നു വീണത്ചൊവ്വാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ ഉണ്ടായ ശക്തമായ മഴയിലാണ് പാട്യം ഓട്ടച്ചിമാക്കൂലിലെ വ്യാപാര സ്ഥാപനം തകർന്നു വീണത്.

വാഹന സ്പെയർപാർട്ട് സുകൾ സൂക്ഷിക്കുന്ന ഇരുനില കെട്ടിടമാണ് നിലംപൊത്തിയത്. പാട്യം സ്വദേശി പി.മോഹൻദാസിന്റെ ഉടമസ്ഥതയിലുള്ളതാണ് തകർന്ന കെട്ടിടം. അപകടം നടക്കുന്നതിന് തൊട്ട് മുൻപ് വരെ നിരവധി ആളുകൾ തകർന്ന കെട്ടിടത്തിനകത്ത് ഉണ്ടായിരുന്നു.

എന്നാൽ ശബ്ദം കേട്ട് ആളുകൾ ഓടി രക്ഷപ്പെടുകയാണുണ്ടായത്. സമീപത്തെ മറ്റൊരു കെട്ടിടവും അപകടാവസ്ഥയിലാണുള്ളത്. പാട്യം പഞ്ചായത്ത് ഭാരവാഹികളും വില്ലേജ് അധികൃതരും സംഭവസ്ഥലം സന്ദർശിച്ചു. അപകടത്തിൽപ്പെടുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു

English summary
koothuparamba Heavy rain fell to the business establishment
topbanner

More News from this section

Subscribe by Email