Saturday September 21st, 2019 - 5:20:pm
topbanner
Breaking News
jeevanam

കൊല്ലം രഞ്ജിത്ത് ജോണ്‍സണ്‍ വധകേസിൽ ഏഴ് പേര്‍ക്ക് ജീവപര്യന്തം

RA
കൊല്ലം രഞ്ജിത്ത് ജോണ്‍സണ്‍ വധകേസിൽ ഏഴ് പേര്‍ക്ക് ജീവപര്യന്തം

കൊ​ല്ലം: പേ​രൂ​ര്‍ ര​ഞ്ജി​ത്ത് ജോ​ണ്‍​സ​ണ്‍ വ​ധ​ക്കേ​സി​ല്‍ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ ഏ​ഴ് പ്ര​തി​ക​ള്‍​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്. കൊ​ല്ലം അ‍​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടേ​താ​ണ് വി​ധി. ശിക്ഷിക്കപ്പെട്ടവര്‍ക്ക് 25 വര്‍ഷം പരോള്‍ അനുവദിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഏഴുപ്രതികളും രണ്ടുലക്ഷം രൂപ വീതം പിഴയൊടുക്കണം. തെളിവുകളുടെ അഭാവത്തില്‍ എട്ടാംപ്രതി അജിംഷയെ കോടതി വെറുതെ വിട്ടു. കഴിഞ്ഞ ഓഗസ്റ്റ് 15നാണ് രഞ്ജിത്തിനെ തട്ടിക്കൊണ്ട് പോയി കൊന്ന് കുഴിച്ച്‌ മൂടിയത്.

അഞ്ചംഗ സംഘമാണ് രഞ്ജിത്തിനെ തട്ടിക്കൊണ്ട് പോയത്. കേസിലെപ്രതിയായ മനോജിന്റെ ഭാര്യ വര്‍ഷങ്ങളായി രഞ്ജിത്തിനൊപ്പമായിരുന്നു താമസം. കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍, ഗൂഢാലോചന, മാരകമായി മുറിവേല്‍പിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണു പ്രതികള്‍ക്കു മേല്‍ ചുമത്തിയിട്ടുള്ളത്.

വീ​ട്ടി​ല്‍ പ്രാ​വ് വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി​യ പ്ര​തി​ക​ള്‍ ര​ഞ്ജി​ത്തി​നെ കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ട് പോ​യി പ​ര​വൂ​ര്‍, നെ​ടു​ങ്ങോ​ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ത്തി​ച്ച്‌ മ​ര്‍‍​ദ്ദി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. മൃ​ത​ദേ​ഹം തി​രു​നെ​ല്‍​വേ​ലി​ക്ക് സ​മീ​പം സ​മു​ന്ദാ​പു​ര​ത്ത് എ​ത്തി​ച്ച്‌ ക്വാ​റി വേ​സ്റ്റു​ക​ള്‍​ക്ക​ടി​യി​ല്‍ കു​ഴി​ച്ചി​ട്ടു. ഫോ​ണ്‍ പി​ന്തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​മാ​ണ് പ്ര​തി​ക​ളെ കു​ടു​ക്കി​യ​ത്. ത​മി​ഴ്നാ​ട്ടി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ പ്ര​ധാ​ന പ്ര​തി ഉ​ണ്ണി​യെ ഷാ​ഡോ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Viral News

English summary
kollam renjith johnson murder case
topbanner

More News from this section

Subscribe by Email