Monday October 22nd, 2018 - 3:17:am
topbanner
Breaking News

വീട്ടില്‍ ആളില്ലാത്ത സമയത്ത് എത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചു കടന്ന യുവാവ് അറസ്റ്റിലായി

suji
വീട്ടില്‍ ആളില്ലാത്ത സമയത്ത് എത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചു കടന്ന യുവാവ് അറസ്റ്റിലായി

കൊല്ലം ; വീട്ടില്‍ ആളില്ലാത്ത സമയത്ത് എത്തി 19 കാരിയെ പീഡിപ്പിച്ചു കടന്ന യുവാവിനെ അറസ്റ്റ് ചെയ്തു. പുനലൂര്‍ വെഞ്ചേമ്പ് വാഴവിള പ്ലാവില വീട്ടില്‍ അനീഷ് കുമാര്‍ (25) ആണ് പിടിയിലായത്. കഴിഞ്ഞ രണ്ടിന് കോട്ടവട്ടം സ്വദേശിയായ യുവതിയെയാണ് പീഡിപ്പിച്ചത്.

പ്രതിയെ തിരിച്ചറിയുന്നതില്‍ താമസം നേരിട്ടതോടെ അന്വേഷണം നിര്‍ത്തേണ്ട ഘട്ടം വരെയെത്തി. ഇതിനിടെ പോലീസിന് തോന്നിയ സംശയമാണ് പ്രതിയിലേക്കെത്തിച്ചത്.

പെണ്‍കുട്ടിയുമായി നേരിട്ട് ബന്ധമില്ലാത്ത ഇയാള്‍ കുറച്ചു കാലമായി പെണ്‍കുട്ടിയെ നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീടും പരിസരവും മനസിലാക്കി മാസങ്ങളുടെ തയ്യാറെടുപ്പിന് ഒടുവിലാണ് കൃത്യം നടത്തിയത് .

Read more topics: kollam rape case ,arrest
English summary
kollam rape case aneesh kumar arrested
topbanner

More News from this section

Subscribe by Email