Sunday February 17th, 2019 - 1:29:pm
topbanner

രാഖിയുടെ ആത്മഹത്യ; അധ്യാപകരുടെ കടുത്ത മാനസിക പീഡനം മൂലമാണെന്ന് പിതാവ്

RA
രാഖിയുടെ ആത്മഹത്യ; അധ്യാപകരുടെ കടുത്ത മാനസിക പീഡനം മൂലമാണെന്ന് പിതാവ്

കൊല്ലം: ഫാത്തിമ മാത കോളജിലെ വിദ്യാര്‍ത്ഥിനി രാഖി കൃഷ്ണ ആത്മഹത്യ ചെയ്തത് അധ്യാപകരുടെ കടുത്ത മാനസിക പീഡനം മൂലമാണെന്ന് പിതാവ് രാധാകൃഷ്ണന്‍. കുറ്റക്കാര്‍ക്ക് ശിക്ഷവാങ്ങി നല്‍കാന്‍ നിയമപോരാട്ടത്തിനൊരുങ്ങുകയാണ് രാഖി കൃഷ്ണയുടെ കുടുംബം.

പ്‌ളസ് ടു പരീക്ഷയില്‍ 90 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങി ജയിച്ച രാഖി കൃഷ്ണ കോപ്പിയടിക്കില്ലെന്ന് പിതാവ് ഉറപ്പിച്ചു പറയുന്നു. മകള്‍ക്ക് അധ്യാപകരില്‍ നിന്ന് ക്രൂരമായ മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നു. അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഈ അച്ഛന്‍ ഉറച്ചു വിശ്വസിക്കുന്നു.

സംഭവത്തിനു ശേഷം കോളജിന്റെ ഒരു പ്രതിനിധി പോലും ബന്ധപ്പെട്ടിട്ടില്ല. കോളജ് നിയോഗിച്ച അന്വേഷണകമ്മീഷനില്‍ വിശ്വാസമില്ല. മാനേജ്‌മെന്റ് നിയോഗിച്ച അന്വേഷണകമ്മീഷന്‍ അവര്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ടേ തയാറാക്കൂ എന്ന് രാധാകൃഷ്ണന്‍ പറയുന്നു.

Viral News

Read more topics: kollam, rahi suicide, real reason
English summary
kollam rahi suicide real reason
topbanner

More News from this section

Subscribe by Email