Tuesday October 23rd, 2018 - 12:23:am
topbanner
Breaking News

ഏഴ് വയസുകാരി പീഡനത്തിനിരയായി മരിച്ച സംഭവത്തില്‍ ചെറിയമ്മയെ ചോദ്യം ചെയ്യണമെന്ന് കുട്ടിയുടെ അച്ഛന്‍

rajani v
ഏഴ് വയസുകാരി പീഡനത്തിനിരയായി മരിച്ച സംഭവത്തില്‍ ചെറിയമ്മയെ ചോദ്യം ചെയ്യണമെന്ന് കുട്ടിയുടെ അച്ഛന്‍

കൊല്ലം: അഞ്ചലില്‍ ഏഴ് വയസുകാരി പീഡനത്തിനിരയായി മരിച്ച സംഭവത്തില്‍ ചെറിയമ്മയെ ചോദ്യം ചെയ്യണമെന്ന് കുട്ടിയുടെ അച്ഛന്‍.കൃത്യം നടന്ന ഏറുമാടത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും ഇക്കാര്യം പൊലീസിനോട് ഇവര്‍ പറഞ്ഞില്ലെന്നാണ് പരാതി. ഇത് സംബന്ധിച്ച് പുനലൂര്‍ ഡി.വൈ.എസ്.പിയോട് പരാതിപ്പെട്ടതായും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

അതേസമയം, സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്കും വീട്ടുകാര്‍ക്കും പങ്കുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. ബന്ധുവില്‍ നിന്ന് പെണ്‍കുട്ടിക്ക് നേരത്തെയും പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും എന്നാല്‍ വീട്ടുകാര്‍ ഇത് മറച്ചു വയ്ക്കുകയായിരുന്നെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

ഏരൂര്‍ ഗവ. എല്‍.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മിയെയാണ് കുളത്തൂപ്പുഴ ചെറുകര പാതയില്‍ റബര്‍ എസ്റ്റേറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുന്നിന് മുകളില്‍ ആളൊഴിഞ്ഞ ഭാഗത്ത് റബര്‍ തൈകള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന ഇരുമ്ബ് സ്റ്റാന്‍ഡിന് മുകളില്‍ കിടത്തിയ നിലയിലായിരുന്നു മൃതദേഹം.

 

Read more topics: kollam anjal,child murder ,issue
English summary
kollam anjal child murder issue cheriyamma questioning
topbanner

More News from this section

Subscribe by Email