Thursday October 18th, 2018 - 5:15:pm
topbanner
Breaking News

കന്യാസ്ത്രീകളുടെ സമരം ക്രൈസ്തവ സഭക്കുളളിലെ മാറ്റത്തിന്‍റെ സൂചനയെന്ന് കോടിയേരി

RA
കന്യാസ്ത്രീകളുടെ സമരം ക്രൈസ്തവ സഭക്കുളളിലെ മാറ്റത്തിന്‍റെ സൂചനയെന്ന് കോടിയേരി

തിരുവനന്തപുരം :ബലാത്സം​ഗക്കേസിൽ ജലന്ധർ ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ വിമർശിച്ചെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിലപാട് മാറ്റി വീണ്ടും രം​ഗത്ത്. ഇത്തവണ കന്യാസ്ത്രീകളെ വിമർശിക്കുകയല്ല പകരം പിന്തുണയ്ക്കുകയാണ് ചെയ്തിരിക്കുന്നത്.

കന്യാസ്ത്രീകളുടെ സമരം ക്രൈസ്തവ സഭക്കുളളിലെ മാറ്റത്തിന്‍റെ സൂചനയെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സമരത്തിലൂടെ തെളിഞ്ഞത് കന്യാസ്ത്രീകളുടെ ഇച്ഛാശക്തിയാണെന്നും കോടിയേരി പ്രതികരിച്ചു.

നേരത്തെ സമരത്തെ ഹൈജാക്ക് ചെയ്യാന്‍ സിപിഎം വിരുദ്ധര്‍ ശ്രമിച്ചതാണ് തുറന്നുകാട്ടിയതെന്നും കോടിയേരി വിശദമാക്കി. കന്യാസ്ത്രീകളടക്കമുള്ള സമരസമിതി നടത്തുന്ന സമരം സമരകോലാഹലമാണെന്നും സമരം ദുരുദ്ദേശപരവും രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം കോടിയേരി പറഞ്ഞത്.

Read more topics: kodiyeri, support, nuns
English summary
kodiyeri support nuns
topbanner

More News from this section

Subscribe by Email