Saturday November 17th, 2018 - 2:45:pm
topbanner

പിഎസ്സി നിയമിക്കുന്ന പോലീസിന് ദാസ്യപണി ചെയ്യേണ്ട കാര്യമില്ല; ദാസ്യപണി നടത്തുന്നത് എത്ര ഉന്നതരായാലും കര്‍ശന നടപടിയുണ്ടാകുമെന്നു കോടിയേരി ബാലകൃഷ്ണന്‍

rajani v
പിഎസ്സി നിയമിക്കുന്ന പോലീസിന് ദാസ്യപണി ചെയ്യേണ്ട കാര്യമില്ല; ദാസ്യപണി നടത്തുന്നത് എത്ര ഉന്നതരായാലും കര്‍ശന നടപടിയുണ്ടാകുമെന്നു കോടിയേരി ബാലകൃഷ്ണന്‍

തൃശൂര്‍: കേരള പോലീസിലെ ദാസ്യപ്പണി തിരുത്തപ്പെടേണ്ടതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പോലീസുകാരെ നിയമിക്കുന്നത് പി.എസ്.സിയാണ്. പോലീസുകാര്‍ക്ക് ഇത് ബോധ്യപ്പെട്ടതുകൊണ്ടാണ് അവര്‍ പ്രതികരിച്ചതെന്നും കോടിയേരി പറഞ്ഞുപോലീസിനെകൊണ്ട് ദാസ്യപണി നടത്തിയാല്‍ എത്ര ഉന്നതരായാലും കര്‍ശന നടപടിയുണ്ടാകുമെന്നും കേരളത്തില്‍ അപൂര്‍വം ഓഫീസര്‍മാരെക്കുറിച്ചാണ് പരാതി ഉയര്‍ന്നിട്ടുള്ളത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു കാരണവശാലും ഇത് അനുവദിക്കില്ലെന്നും കോടിയേരി പറഞ്ഞു.തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, ഉന്നതഉദ്യോഗസ്ഥന്‍മാര്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന പോലീസുകാരെ ഉടന്‍ തന്നെ തിരിച്ചയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ലോക്നാഥ് ബഹ്റ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. അല്ലാത്തപക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നല്‍കി.

 

 

 

Read more topics: kodiyeri, response, police issue
English summary
kodiyeri response police issue
topbanner

More News from this section

Subscribe by Email