Friday September 21st, 2018 - 4:22:am
topbanner
Breaking News

എനിയ്ക്ക് കോടികള്‍ ഉണ്ടായിരുന്നെങ്കില്‍ മകന്‍ കടം വാങ്ങുമോ ; ബിനോയുടെ ചെക്ക് കേസ് വിഷയത്തില്‍ കോടിയേരി

suji
എനിയ്ക്ക് കോടികള്‍ ഉണ്ടായിരുന്നെങ്കില്‍ മകന്‍ കടം വാങ്ങുമോ ; ബിനോയുടെ ചെക്ക് കേസ് വിഷയത്തില്‍ കോടിയേരി

രണ്ടു മക്കളും തന്നെ ആശ്രയിച്ചല്ല ജീവിക്കുന്നത്. കുടുംബം പുലര്‍ത്താനാണ് വിദേശത്ത് പോയതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മക്കള്‍ പ്രായപൂര്‍ത്തിയായവരും കല്യാണം കഴിച്ചവരുമാണ്. കുടുംബമായി ജീവിക്കുന്നു. ജോലി ചെയ്ത് ജീവിക്കാനാണ് വിദേശത്തേക്ക് പോയത്. ഞാനൊന്നും കൊടുക്കില്ലെന്ന് മനസിലായതോടെ ജോലി തേടി പോകുകയായിരുന്നു. ദുബായ് കേസ് എന്ന ബാധിക്കില്ല. വ്യക്തിപരമായി അവര്‍ ചെയ്ത വിഷയങ്ങളില്‍ ഉയര്‍ന്ന ആക്ഷേപങ്ങള്‍ അവര്‍ തന്നെ പരിഹരിക്കണം. പാര്‍ട്ടി സഹായമോ എന്റെ സഹോയമോ ഇക്കാര്യത്തിലുണ്ടാകില്ലെന്നും കോടിയേരി പറഞ്ഞു.

കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ മക്കള്‍ ലളിത ജീവിതം നയിക്കേണ്ടെ എന്ന ചോദ്യത്തിന് പൈസ കൈയ്യില്‍ ഇല്ലാത്തതിനാലാണല്ലോ വായ്പ എടുത്തത് എന്നായിരുന്നു മറുപടി. ബിസിനസ് ചെയ്യുന്നതിനിടെ സാമ്പത്തിക പ്രതിസന്ധിയുണ്ടായി. അപ്പോള്‍ കടം വാങ്ങി. എന്റെ കൈയ്യില്‍ കോടികളുണ്ടെങ്കില്‍ അവര്‍ കടം വാങ്ങാന്‍ പോകേണ്ടതില്ലല്ല. സ്വാധീനം ഉപയോഗിച്ച് ജോലി വാങ്ങി നല്‍കാനും തയ്യാറായില്ല. മന്ത്രിയായ കാലത്തു പോലും പദവി ദുരുപയോഗം ചെയ്തില്ല. വിവാദങ്ങളുണ്ടാക്കുന്നത് ചിലര്‍ രാഷ്ട്രീയ ഉദ്ദേശത്തോടെയാണ്. ശത്രുക്കള്‍ അവസരം കിട്ടിയാല്‍ അതുപയോഗിക്കുമെന്നും കോടിയേരി പറഞ്ഞു.

English summary
kodiyeri react about binoys cheque case
topbanner

More News from this section

Subscribe by Email