Tuesday October 16th, 2018 - 3:41:pm
topbanner
Breaking News

മെഡിക്കല്‍ പ്രവേശനം: സുപ്രീംകോടതി ഉത്തരവ് മുന്‍വിധിയോടു കൂടിയതാണെന്ന് കോടിയേരി

ANJU NC
മെഡിക്കല്‍ പ്രവേശനം: സുപ്രീംകോടതി ഉത്തരവ് മുന്‍വിധിയോടു കൂടിയതാണെന്ന് കോടിയേരി


തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് മുന്‍വിധിയോടു കൂടിയുള്ളതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിദ്യാര്‍ഥികളുടെ ആശങ്കയാണ് സര്‍ക്കാര്‍ പരിഗണിച്ചത്. സര്‍ക്കാരിന്റെ സദുദ്ദേശം കോടതി മാനിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ബില്‍ പാസാക്കിയിട്ടും നേരത്തെ സ്വീകരിച്ച സമീപനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സുപ്രീംകോടതി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ബില്‍ നിയമവിരുദ്ധമാണെന്നും കോടതി ഉത്തരവിട്ടിരുന്നു. 2016-17 വര്‍ഷം പ്രവേശനം ലഭിച്ച 180 വിദ്യാര്‍ഥികളെയും പുറത്താക്കണമെന്നും സുപ്രീംകോടതി ഇന്ന് ഉത്തരവിട്ടിരുന്നു.

English summary
kodiyeri on kannur, karuna medical college bill
topbanner

More News from this section

Subscribe by Email