Wednesday February 20th, 2019 - 4:45:am
topbanner

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ തീയതി കുമ്മനം രാജശേഖരനാണോ പ്രഖ്യാപിക്കുക?' ബിജെപിയെ പരിഹസിച്ച് കോടിയേരി

suji
 ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ തീയതി കുമ്മനം രാജശേഖരനാണോ പ്രഖ്യാപിക്കുക?' ബിജെപിയെ പരിഹസിച്ച് കോടിയേരി

'കേരളത്തില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ തീയതി കുമ്മനം രാജശേഖരനാണോ പ്രഖ്യാപിക്കുക?' ബിജെപിയെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് തീയതി ബിജെപി നേരെത്ത അറിഞ്ഞതായി ആരോപണം ഉയര്‍ന്ന സംഭവത്തിലാണ് കോടിയേരിയുടെ പ്രസ്താവന. തിരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കുന്നത് ആര്‍ എസ് എസ് ആണെന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമുണ്ടോയെന്നും കോടിയേരി ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിങ്ങനെ

കേരളത്തില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ തിയ്യതി കുമ്മനം രാജശേഖരനാണോ പ്രഖ്യാപിക്കുക?
തെരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കുന്നത് ആര്‍ എസ് എസ് ആണെന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമുണ്ടോ? തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത് തിയ്യതി പ്രഖ്യാപിക്കുന്നതിന് മുന്നെ എങ്ങിനെയാണ് ആര്‍ എസ് എസിന്റെ ഐ ടി മിലന്‍ തലവനായ അമിത് മാളവ്യക്ക് തീയ്യതി ട്വീറ്റ് ചെയ്യാന്‍ സാധിച്ചത്?
ഇതൊക്കെ സാധിക്കുമെങ്കില്‍ വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി കാണിക്കാനും ബി ജെ പിക്ക് സാധിക്കും.
രാജ്യത്തെ ജനങ്ങളെ നിരന്തരം വെല്ലുവിളിക്കുകയാണ് ആര്‍ എസ് എസ് ബി ജെ പി സംഘപരിവാരം.

 

Viral News

Read more topics: kodiyeri, bjp, kummanam
English summary
kodiyeri fb post against bjp
topbanner

More News from this section

Subscribe by Email