Saturday November 17th, 2018 - 12:15:am
topbanner

മോദി സര്‍ക്കാര്‍ ലോക പരാജയമാണെന്ന് അദ്ദേഹത്തിന് പോലും സംശയമുണ്ടാകില്ല ; കോടിയേരി

suji
മോദി സര്‍ക്കാര്‍ ലോക പരാജയമാണെന്ന് അദ്ദേഹത്തിന് പോലും സംശയമുണ്ടാകില്ല ; കോടിയേരി

ഇന്ധന വില വര്‍ദ്ധനവിനെ തുടര്‍ന്ന് ബിജെപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ലോക പരാജയമാണെന്ന് അദ്ദേഹത്തിന് പോലും സംശയമുണ്ടാകില്ലെന്നും കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്ധനവില വര്‍ദ്ധിപ്പിച്ചപ്പോഴുണ്ടായ ട്വീറ്റ് ചൂണ്ടിക്കാട്ടിയായിരുന്നു കോടിയേരിയുടെ വിമര്‍ശനം.

പെട്രോളിനും ഡീസലിനും ചരിത്രത്തിലെ ഏറ്റവും വലിയ വിലയാണ് കേരളത്തില്‍ അടിച്ചല്‍പ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് എണ്ണ കമ്പനികളും കേന്ദ്രസര്‍ക്കാരും തമ്മില്‍ ധാരണയുള്ളതുകൊണ്ട് എണ്ണവില വര്‍ദ്ധിപ്പിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞതും ജനങ്ങളോട് പക വീട്ടും പോലെ എണ്ണ വില വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ പെട്രോളിന് 1.08 രൂപയും ഡീസലിന് 1.30 രൂപയും കുത്തനെ കൂട്ടി. ഇത് സംബന്ധിച്ചുള്ള പ്രധാനമന്ത്രിയുടെ വിശദീകരണ ട്വീറ്റ് വരുമോയെന്ന് കോടിയേരി ചോദിച്ചു.

Read more topics: kodiyeri, modi
English summary
kodiyeri criticize modi govt
topbanner

More News from this section

Subscribe by Email