Sunday September 23rd, 2018 - 2:20:am
topbanner

കെ എം മാണിയെ ഇടതുമുന്നണിയിലേക്ക് എടുക്കുമെന്ന് സിപിഎം പറഞ്ഞിട്ടില്ലെന്ന് കോടിയേരി

suji
കെ എം മാണിയെ ഇടതുമുന്നണിയിലേക്ക് എടുക്കുമെന്ന് സിപിഎം പറഞ്ഞിട്ടില്ലെന്ന് കോടിയേരി

കെ എം മാണിയെ ഇടതു മുന്നണിയില്‍ എടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അങ്ങനെ പറഞ്ഞു നടക്കുന്നത് സിപിഐ മാത്രമാണെന്ന് മാണിയെ മുന്നണിയില്‍ എടുക്കുക കേന്ദ്ര നേതൃത്വത്തോട് ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാണിയുടെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് സിപിഎം -സിപിഐയില്‍ നിലനില്‍ക്കുന്ന വാക് പോര് നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു കോടിയേരിയുടെ പ്രസ്താവന.

അതേസമയം കെ എം മാണിയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് ഉമ്മന്‍ചാണ്ടിയും ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. കേരളം ഉറ്റു നോക്കുന്നതും ആഗ്രഹിക്കുന്നതും മാണിയുടെ മടങ്ങിവരവിനാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

 

Read more topics: kodiyeri, kanam
English summary
kodiyeri comments in kanam statement
topbanner

More News from this section

Subscribe by Email