Tuesday October 16th, 2018 - 3:41:pm
topbanner
Breaking News

കോടിയേരി മാഹിയില്‍ കൊല്ലപ്പെട്ട ബാബുവിന്റെ വീട്ടിലെത്തി; 'കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ്'

NewsDesk
കോടിയേരി മാഹിയില്‍ കൊല്ലപ്പെട്ട ബാബുവിന്റെ വീട്ടിലെത്തി; 'കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ്'

മാഹി: കഴിഞ്ഞദിവസം മാഹിയില്‍ കൊല്ലപ്പെട്ട സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം പള്ളൂര്‍ നാലുതറ കണ്ണിപ്പൊയില്‍ ബാബുവിന്റെ വീട്ടില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷന്‍ സന്ദര്‍ശിച്ചു.

ബാബുവിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് ആണെന്ന് കോടിയേരി പറഞ്ഞു. സിപിഎമ്മിന്റെ വളര്‍ച്ച തടയുന്നതിനുവേണ്ടിയാണ് കൊല നടത്തിയത്. ഈ സംഭവം ക്രൂരമാണെന്നും ബാബുവിന്റെ വീട് സന്ദര്‍ശിച്ചശേഷം കോടിയേരി പറഞ്ഞു.

പുതുച്ചേരി പൊലീസിന്റെ തണലിലാണ് ആര്‍.എസ്.എസുകാരുടെ വിളയാട്ടം. പുതുച്ചേരി മുഖ്യമന്ത്രി ഇക്കാര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ബാബു പലതവണ ആവര്‍ത്തിച്ചിട്ടും വേണ്ടത്ര സുരക്ഷ ഒരുക്കാന്‍ പുതുച്ചേരി പൊലീസ് തയ്യാറായില്ല.

സമാധാനയോഗങ്ങളിലെ തീരുമാനങ്ങള്‍ ബി.ജെ.പിയും ആര്‍.എസ്.എസുമാണ് ലംഘിക്കുന്നതെന്നും ഇത് എന്തിന് വേണ്ടിയാണെന്നും കോടിയേരി ചോദിച്ചു.

മാഹിയില്‍ സി.പി.എമ്മിനുണ്ടായ വളര്‍ച്ച ആര്‍.എസ്.എസിനെ അലോസരപ്പെടുത്തുന്നുണ്ട്. ഇതാണ് സി.പി.എം പ്രവര്‍ത്തകന് നേരെയുണ്ടായ ആക്രമണത്തിന്റെ കാരണമെന്നും കോടിയേരി ആരോപിച്ചു.

തിങ്കളാഴ്ചയാണ് രാത്രിയാണ് ബാബുവിനെ ഒരു സംഘം കൊലപ്പെടുത്തിയത്. ബാബുവിന്റെ കൊലപാതകത്തിനു പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പെരിങ്ങാടി ഈച്ചി ഉമ്പാറക്കചെള്ളയില്‍ ഷമേജിനെയും ഒരു സംഘം കൊലപ്പെടുത്തിയിരുന്നു. രണ്ടു കേസുകളിലും ആരെയും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല.

English summary
kodiyeri balakrishnan visits cpm leader babu's home at mahe
topbanner

More News from this section

Subscribe by Email