topbanner
Sunday July 23rd, 2017 - 4:23:pm
topbanner

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രതീകാത്മക വിചാരണ ചെയ്യും: കോടിയേരി

Jikku Joseph
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രതീകാത്മക വിചാരണ ചെയ്യും: കോടിയേരി

തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രതീകാത്മക വിചാരണ ചെയ്യുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈമാസം 25ന് എല്ലാ ജില്ലകളിലും ഈ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതു കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതിനാണ്. ഇതിനെതിരെ വിപുലമായ പ്രചാരണം നടത്തും. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനം സംസ്ഥാനത്തെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

ഇതിനിടയില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പിന്തുണച്ചും അദ്ദേഹം രംഗത്തെത്തി. ജേക്കബ് തോമസ് തെറ്റായി ഒന്നും ചെയ്തിട്ടില്ല. നിയമവിധേയമായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ജേക്കബ് തോമസ് തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ കോടതി പരിശോധിക്കട്ടെയെന്നും കോടിയേരി പറഞ്ഞു.

English summary
kodiyeri balakrishnan against narendra modi on demonetisation
topbanner topbanner

More News from this section

Subscribe by Email