Tuesday August 21st, 2018 - 4:01:am
topbanner

എല്ലാവരുടേയും വോട്ടുകള്‍ ഇടതുപക്ഷ മുന്നണി സ്വീകരിക്കും; കാനത്തെ തള്ളി കോടിയേരി

Jikku Joseph
എല്ലാവരുടേയും വോട്ടുകള്‍ ഇടതുപക്ഷ മുന്നണി സ്വീകരിക്കും; കാനത്തെ തള്ളി കോടിയേരി

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചെങ്ങന്നൂരില്‍ മാണിയുടെ വോട്ട് വേണ്ടെന്ന് കാനത്തിന് പറയാനാകില്ല. ഇക്കാര്യം തീരുമാനിക്കേണ്ടത് എല്‍.ഡി.എഫ് സംസ്ഥാന സമിതിയാണ്. ഒരു ഘടകകക്ഷിക്ക് മാത്രമായി ഈ വിഷയത്തില്‍ തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും കോടിയേരി വ്യക്തമാക്കി.

ചെങ്ങന്നൂരില്‍ മാണിയുടെ സഹായം വേണ്ടെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. ഇതിന് മുന്‍പ് ചെങ്ങന്നൂരില്‍ മാണിയില്ലാതെയാണ് ജയിച്ചിട്ടുള്ളത്. യു.ഡി.എഫില്‍ നിന്ന് പിണങ്ങിവരുന്നവരെയെല്ലാം എടുക്കാനിരിക്കുകയല്ല എല്‍.ഡി.എഫ് എന്നും കാനം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മാണിയുടെ പിന്തുണ ലഭിച്ചിട്ട് വേണ്ട ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാനെന്ന് കാനം രാജേന്ദ്രന്‍ തുറന്നടിച്ചു.

നേരത്തെ കാനത്തെ തള്ളി മാണിയും രംഗത്തെത്തിയിരുന്നു. കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ട എന്ന കാനത്തിന്റെ നിലപാട് സി.പി.എമ്മിനെ തോല്‍പ്പിക്കാനാണെന്നായിരുന്നു മാണിയുടെ പ്രതികരണം. ഒരു വെടിക്ക് രണ്ട് പക്ഷി എന്നതാണ് കാനത്തിന്റെ മനസില്‍. സ്ഥാനാര്‍ത്ഥി സി.പി.എമ്മിന്റെയാണ്. തോറ്റാലും കാനത്തിന് നഷ്ടമില്ലല്ലോ. അതിനാലാണ് കേരള കോണ്‍ഗ്രസിന്റെ വോട്ട് എല്‍.ഡി.എഫിന് വേണ്ട എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പറയുന്നതെന്നായിരുന്നു കാനത്തിന് മാണി നല്‍കിയ മറുപടി.

കേരള കോണ്‍ഗ്രസിന്റെ വോട്ട് ഇല്ലാതെ ചെങ്ങന്നൂരില്‍ ആര്‍ക്കും വിജയിക്കാന്‍ കഴിയില്ലെന്നും കെ.എം. മാണി പറഞ്ഞു. യു.ഡി.എഫിനെതിരെ കേരള കോണ്‍ഗ്രസിന് വികാരമുണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യും. അത്തരം വോട്ടുകള്‍ ആവശ്യമില്ലെന്ന നിലപാട് പാര്‍ട്ടിക്കില്ല. അത് മുന്നണിയുടെ തീരുമാനമാണ്. ഏതെങ്കിലും വോട്ട് സ്വീകരിക്കില്ല എന്ന് പറയേണ്ടത് മുന്നണിയിലെ ഘടകക്ഷികളല്ല എന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

English summary
kodiyeri balakrishnan against kanam rajendran chengannur by-election
topbanner

More News from this section

Subscribe by Email