Thursday December 13th, 2018 - 12:51:am
topbanner

സ്വാമി സന്ദീപാനന്ദയെ വധിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളുടെ പങ്ക് അന്വേഷിക്കണം : കോടിയേരി ബാലകൃഷ്ണൻ

NewsDesk
സ്വാമി സന്ദീപാനന്ദയെ വധിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളുടെ പങ്ക് അന്വേഷിക്കണം : കോടിയേരി ബാലകൃഷ്ണൻ

ആലപ്പുഴ: സ്വാമി സന്ദീപാനന്ദയെ വധിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് എത്തിയ ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷായെ തൃപ്തിപെടുത്താൻ വേണ്ടിയാണ് അക്രമണം നടത്തിയത്. ആർ.എസ്.എസിന്റെ ഹിന്ദു അജണ്ടയ്ക്ക് എതിരെ സംസാരിക്കുകയും ശബരിമലയിൽ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് വ്യക്തമായ നിലപാട് സ്വീകരിച്ച ആളാണ് സന്ദീപാനന്ദ.

അക്രമണ സ്ഥലം കണ്ടാൽ ഒരു അന്വേഷണവും നടത്താതെ തന്നെ വധിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് ബോധ്യമാകും. ചാനൽ ചർച്ചക്ക് ശേഷം സന്ദീപാനന്ദക്ക് വധഭീഷണി മുഴക്കിയിരുന്നു. അക്രമണം നടക്കുമെന്നും സംരക്ഷണം ആവശ്യപ്പെട്ടിരുന്നില്ല.

സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാണ്. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയായി കാണാൻ കഴിയുന്നില്ല. കൊലയോ അക്രമണമോ നടന്നാൽ പിന്നെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയാണന്ന് വിമർശിക്കുന്നരീതിയാണ്.

മതേതരത്വത്തെ തകർക്കുന്ന ഫാസിസ്റ്റ് പ്രവർത്തനങ്ങളെ കേരളീയ സമൂഹം ഒന്നിച്ച് നേരിടണം. പ്രതിപക്ഷം സംഭവത്തെ അവലപിക്കണം. കോടതിവിധി നടപ്പാക്കുകയാണ് ഏതു സർക്കാരിന്റെയും ചുമതല. നാമജപ ജാഥയ്ക്ക് എതിരല്ലെന്നും രാമന്റെയും അയ്യപ്പന്റെയും പേരിൽ അക്രമണം നടത്താൻ ആരെയും അനുവദിക്കില്ല.

വിഷയം പരിഹരിക്കാൻ തുറന്ന സമീപനം സ്വീകരിച്ച സർക്കാരിനോട് സഹകരിക്കാതെ തന്ത്രികുടുംബം നിഷേധ നിലപാടാണ് സ്വീകരിക്കുന്നത്. ശബരിമലയിലെയും ഓർത്തോഡക്സ് സഭയുമായി ബന്ധപെട്ട കോടതി വിധികൾ രണ്ടു തരത്തിലുള്ളതാണ്. സഭയുടെ ഭരണഘടനയുമായി ബന്ധപെട്ടതാണ് ശബരിമലയിൽ പൗരന്റെ മൗലിക അവകാശം സംബന്ധിച്ചുള്ളതാണ്.

സഭയുമായി ബന്ധപെട്ട വിധിയും നടപ്പാക്കാനുള്ള നിലപാടാണ്. ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിക്കാതെ കോടതി വിധി മറികടക്കാൻ അമിത്ഷാ കേന്ദ്രസർക്കാരിനെ കൊണ്ട് ഓർഡിനൻസ് ഇറക്കുകയാണ് ചെയ്യേണ്ടത്.

പുനർഹർജിയിലെ വിധി ഏതായാലും അതും സർക്കാർ നടപ്പാക്കും. കണ്ണൂർ വിമാനത്താവളത്തിൽ ആദ്യയാത്രക്കാരൻ അമിത്ഷാ അല്ലെന്നും മുഖ്യമന്ത്രിയാണെന്ന കാര്യം മറക്കരുത്. ബി.ജെ.പിയുടെ നയമാണ് കോൺഗ്രസിന്റെതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആലപ്പുഴ ഗസ്റ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ പങ്കെടുത്തു.

English summary
kodiyeri balakrishnan about Swami Sandeepananda asramam attack
topbanner

More News from this section

Subscribe by Email