Wednesday August 21st, 2019 - 5:29:am
topbanner
topbanner

കൊച്ചിയില്‍നിന്നും ചെറു വിമാനങ്ങളുടെ സമയ ക്രമമായി; സര്‍വീസ് തുടങ്ങി

NewsDesk
കൊച്ചിയില്‍നിന്നും ചെറു വിമാനങ്ങളുടെ സമയ ക്രമമായി; സര്‍വീസ് തുടങ്ങി

കൊച്ചി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടതിനെ തുടര്‍ന്ന് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് ചെറു വിമാനങ്ങളുടെ സര്‍വീസ് തുടങ്ങി. ബെംഗളുരുവില്‍നിന്നുള്ള ആദ്യ വിമാനം തിങ്കളാഴ്ച രാവിലെ 7.10ന് കൊച്ചിയില്‍ ഇറങ്ങി.

കൊച്ചിയില്‍ നിന്ന് രാവിലെ 9.40ന് യാത്ര പുറപ്പെടുന്ന വിമാനം 11ന് ബെംഗളുരുവിലെത്തും. 11.40ന് ബെംഗളുരുവില്‍ നിന്ന് മറ്റൊരു വിമാനം കൊച്ചിയിലേക്ക് പുറപ്പെടും. ഉച്ചയ്ക്ക് ഒരു മണിക്ക് കൊച്ചിയിലെത്തും.

കൊച്ചിയില്‍ നിന്ന് 1.50ന് ബെംഗളുരുവിലേക്കു തിരിക്കുന്ന വിമാനം വൈകിട്ട് 3.10ന് അവിടെയെത്തും. ചെന്നൈയില്‍ നിന്ന് തിരുച്ചിറപ്പള്ളി വഴി കൊച്ചിയിലേക്കു വിമാന സര്‍വീസുണ്ടാവും. രാവിലെ 9.20ന് ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനം 10.20ന് തിരുച്ചിറപ്പള്ളിയിലെത്തും.

തിരുച്ചിറപ്പള്ളിയില്‍ നിന്ന് 10.45ന് പുറപ്പെട്ട് 11.50ന് കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്ന് 12.45ന് ചെന്നൈയിലേക്ക് പുറപ്പെടുന്ന വിമാനം 2.20ന് അവിടെയെത്തും. പുലര്‍ച്ചെ 5.35ന് ഹൈദരാബാദില്‍ നിന്ന് തിരിക്കുന്ന വിമാനം 7.55ന് കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്ന് രാവിലെ 8.45ന് യാത്ര തിരിക്കുന്ന വിമാനം 11.05ന് ഹൈദരാബാദിലെത്തും. 70 യാത്രക്കാരെ കയറ്റാനാകുന്ന ചെറുവിമാനങ്ങളാണ് സര്‍വീസ് നടത്തുക.

English summary
Kochi's naval base used for commercial flights from Monday
topbanner

More News from this section

Subscribe by Email