Tuesday August 21st, 2018 - 4:01:am
topbanner

അനിശ്ചിതത്വത്തിനൊടുവില്‍ വൈപ്പിന്‍-ഫോര്‍ട്ട്‌കൊച്ചി റോ റോ സര്‍വീസ് ഇന്നു പുനരാരംഭിക്കും

Jikku Joseph
അനിശ്ചിതത്വത്തിനൊടുവില്‍ വൈപ്പിന്‍-ഫോര്‍ട്ട്‌കൊച്ചി റോ റോ സര്‍വീസ് ഇന്നു പുനരാരംഭിക്കും

കൊച്ചി: നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ വൈപ്പിന്‍-ഫോര്‍ട്ട്‌കൊച്ചി റോ റോ സര്‍വീസ് ഇന്നു പുനരാരംഭിക്കും. സര്‍വീസ് തുടങ്ങാന്‍ സജ്ജമാണെന്ന് കാണിച്ച് ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് നഗരസഭയ്ക്ക് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. നേരത്തേ, മുഖ്യമന്ത്രിയും കോര്‍പ്പറേഷന്‍ മേയറും എംപിയും എംഎല്‍എമാരും ഉള്‍പ്പെടെയുള്ളവര്‍ ആദ്യയാത്ര നടത്തിയാണ് റോ റോ സര്‍വീസ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ലൈസന്‍സ് ലഭിക്കും മുന്‍പാണ് കൊച്ചി കോര്‍പ്പറേഷന്‍ സര്‍വീസ് ആരംഭിച്ചതെന്ന വിവരത്തെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നു.

പരിചയ സമ്പന്നനായ ഒരു ഡ്രൈവറെ ഉപയോഗിച്ച് തുടക്കത്തില്‍ എട്ടു മണിക്കൂര്‍ മാത്രം സര്‍വീസ് നടത്താം. രാവിലെ എട്ടു മുതല്‍ നാലു വരെയായിരിക്കും സര്‍വീസ്. കെ.എസ്.ഐ.എന്‍.സി ജങ്കാര്‍ ഉപയോഗിക്കാന്‍ അനുവദിച്ചാല്‍ രാവിലെ ആറു മുതല്‍ മുതല്‍ രണ്ട് മണി വരെ വരെ റോ റോയും രണ്ട് മണി മുതല്‍ പത്തു മണി വരെ ജങ്കാറും സര്‍വീസ് നടത്താമെന്നും അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇനി തീരുമാനം എടുക്കേണ്ടത് കൊച്ചി കോര്‍പറേഷനാണ്.

ഫോര്‍ട്ടുകൊച്ചിയില്‍ നാട്ടുകാര്‍ക്ക് വൈപ്പിനിലെത്താന്‍ ഒരു ബോട്ട് സര്‍വീസുണ്ട്. എന്നാല്‍ വാഹനങ്ങള്‍ അക്കരെയിക്കരെ കടത്തണമെങ്കില്‍ കിലോമീറ്ററുകള്‍ ചുറ്റണം. ഉണ്ടായിരുന്ന ജങ്കാര്‍ സര്‍വീസ് റോ റോ വരുമെന്ന് പറഞ്ഞ് മാസങ്ങള്‍ക്കു മുമ്പേ നിര്‍ത്തി വച്ചു.

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം സുരക്ഷിത ജലയാത്രയെന്ന ആവശ്യം റോള്‍ ആന്‍ഡ് റോള്‍ ഓഫ് സര്‍വ്വീസിലൂടെ യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് പശ്ചിമ കൊച്ചിക്കാര്‍. എന്നാല്‍ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കിക്കൊണ്ടാണ് ഉദ്ഘാടന ദിവസം തന്നെ റോ റോ ബോട്ട് സര്‍വ്വീസ് നിര്‍ത്തിവച്ചത്.

കപ്പല്‍ചാലിലൂടെ റോ റോ ഓടിക്കാന്‍ ആത്മവിശ്വാസം ഉള്ളവരില്ലെന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ഇത് മറികടക്കാന്‍ കെ.എസ്.ഐ.എന്‍.സി ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കുകയാണിപ്പോള്‍. വരാപ്പുഴ ജെട്ടിയില്‍ നിമ്മിച്ചിരിക്കുന്ന ഡോള്‍ഫിന്‍ മ്യൂറിങ്ങിനു സമീപം കൃത്യമായി യാനം അടുപ്പിക്കുന്നതാണ് ഡ്രൈവര്‍മാരെ ഏറെ വിഷമത്തിലാക്കുന്നത്.

Read more topics: kochi, ro-ro service, restarts, today
English summary
kochi ro-ro service restarts today
topbanner

More News from this section

Subscribe by Email