Saturday June 23rd, 2018 - 9:02:pm
topbanner
Breaking News

രാജ്യാന്തര പുസ്തകമേളയ്ക്കും സാഹിത്യോത്സവത്തിനും കൊച്ചി സ്ഥിരം വേദിയാക്കുന്ന കാര്യം പരിഗണിക്കുമെന്ന് കടകംപള്ളി  

rajani v
 രാജ്യാന്തര പുസ്തകമേളയ്ക്കും സാഹിത്യോത്സവത്തിനും കൊച്ചി സ്ഥിരം വേദിയാക്കുന്ന കാര്യം പരിഗണിക്കുമെന്ന് കടകംപള്ളി   

കൊച്ചി: രാജ്യാന്തര പുസ്തകമേളയ്ക്കും സാഹിത്യോത്സവത്തിനും കൊച്ചി സ്ഥിരം വേദിയാക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . മാര്‍ച്ച് ഒന്നു മുതല്‍ കൊച്ചിയില്‍ നടക്കുന്ന മേളയുടെ വിജയം കണക്കിലെടുത്തായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

സഹകരണ വകുപ്പിന്റേയും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റേയും നേതൃത്വത്തില്‍ മാര്‍ച്ച് 1 മുതല്‍ 11 വരെയാണ് മറൈന്‍ ഡ്രൈവിലും ബോള്‍ഗാട്ടിയിലുമായി രാജ്യാന്തര പുസ്തകമേള നടക്കുക. ഇതിന്റെ വിജയത്തെ അടിസ്ഥാനമാക്കി മേളയുടെ സ്ഥിരം വേദിയായി കൊച്ചിയെ മാറ്റുകയാണ് ലക്ഷ്യം.

സ്വതന്ത്രമായ ചിന്തകള്‍ക്കും ആവിഷ്‌ക്കാരത്തിനും ഇടമുള്ള നാടാണ് കേരളമെന്ന് സാഹിത്യോത്സവം പ്രഖ്യാപിക്കും. കൊല്‍ക്കത്ത സാഹിത്യോത്സവങ്ങളുടെ തുടര്‍ച്ചയായി വരും വര്‍ഷങ്ങളില്‍ ജനുവരിയിലോ ഫെബ്രുവരിയിലോ ഇവിടെ രാജ്യാന്തര സാഹിത്യോത്സവം സംഘടിപ്പിക്കും.

പ്രസാധകരംഗത്തെ പ്രമുഖരേയും പ്രശസ്തരായ എഴുത്തുകാരേയും മേളയില്‍ പങ്കെടുപ്പിയ്ക്കാന്‍ അത് സഹായകം ആകുമെന്നാണ് വിലയിരുത്തല്‍ എന്ന് മന്ത്രി പറഞ്ഞു.

 

 

English summary
kochi pusthakamela kadakampally surendran

More News from this section

Subscribe by Email