topbanner
Saturday October 21st, 2017 - 4:54:am
topbanner

ഇന്ത്യയില്‍ ഏറ്റവും പുരോഗതിയുള്ള നഗരം കൊച്ചി

Jikku Joseph
ഇന്ത്യയില്‍ ഏറ്റവും പുരോഗതിയുള്ള നഗരം കൊച്ചി

രാജ്യത്ത് ഏറ്റവും അധികം പുരോഗതിയുള്ള നഗരം കൊച്ചിയാണെണ് എഡിബി റിപ്പോര്‍ട്ട്. ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന് (എഡിബി) വേണ്ടി നഗരവികസന മന്ത്രാലയത്തിനുകീഴിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ അഫയേഴ്സ് നടത്തിയ പഠനത്തിലാണ് രാജ്യത്തെ ഏറ്റവും പുരോഗതിയുള്ള നഗരമായി കൊച്ചിയെ തെരഞ്ഞെടുത്തത്. ന്യൂഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത് പഞ്ചാബിലെ ലുധിയാന മൂന്നാമതും.

സ്മാര്‍ട്ട്‌സിറ്റികളായി വികസിക്കുന്ന ആദ്യത്തെ 20 നഗരങ്ങളിലെ സൗകര്യങ്ങള്‍ പഠനവിധേയമാക്കിയാണ് പഠനം നടത്തിയത്. ബഹുതല പുരോഗതി സൂചികയുടെ(മള്‍ട്ടി-ഡയമെന്‍ഷനല്‍ പ്രോസ്പരിറ്റി ഇന്‍ഡക്‌സ്-എം.പി.ഐ.) അടിസ്ഥാനത്തിലായിരുന്നു പഠനം. നഗരതലത്തില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍, 2011-ലെ സെന്‍സസ്, നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ യൂണിറ്റ്തല ഡേറ്റ, വിവിധ റിപ്പോര്‍ട്ടുകള്‍, നഗരവികസന മന്ത്രാലയമടക്കം വിവിധ മന്ത്രാലയങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ 28 മാനദണ്ഡങ്ങളുണ്ടാക്കിയാണ് ബഹുതല പുരോഗതി സൂചിക തയ്യാറാക്കിയത്.

നഗരങ്ങളുടെ പട്ടിക ഇങ്ങനെ

1. കൊച്ചി 2. ന്യൂഡല്‍ഹി 3. ലുധിയാന 4. ദാവണഗരെ 5. കോയമ്പത്തൂര്‍ 6. ജയ്പുര്‍ 7. ചെന്നൈ 8. വിശാഖപട്ടണം 9. അഹമ്മദാബാദ് 10. പുണെ 11. ഭോപാല്‍ 12. സൂറത്ത് 13. ഉദയ്പുര്‍ 14. ഇന്ദോര്‍ 15. ബെലഗാവി 16. ഭുവനേശ്വര്‍ 17. ഗുവാഹാട്ടി 18. സോലാപുര്‍ 19.?കാകിനാഡ 20. ജബല്‍പുര്‍.

Read more topics: kochi, devepoed city, india
English summary
kochi most devepoed city in india
topbanner topbanner

More News from this section

Subscribe by Email