topbanner
Saturday December 16th, 2017 - 4:44:pm
topbanner
topbanner

കൊച്ചി മെട്രോയില്‍ വൈഫൈ വരുന്നു

rajani v
കൊച്ചി മെട്രോയില്‍ വൈഫൈ വരുന്നു

കൊച്ചി: കൊച്ചി മെട്രോയില്‍ വൈഫൈ സൗകര്യം ലഭ്യമാക്കുമെന്ന് കെ.എം.ആര്‍.എല്‍.എംഡി ഏലിയാസ് ജോര്‍ജ്.ആദ്യത്തെ അരമണിക്കൂര്‍ സൗജന്യമായി വൈഫൈ ഉപയോഗിക്കാന്‍ സാധിക്കും. ടൈ കേരളയുടെ പ്രഭാഷണ പരമ്ബരയില്‍ സംസാരിക്കുകവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ബസുകളില്‍ വൈഫൈ ഏര്‍പ്പെടുത്താനുള്ള നടപടി പുരോഗമിക്കുകയാണ് എന്നാല്‍ അത് ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്.ഏകീകൃത നഗരഗതാഗത അതോറിറ്റി നിലവില്‍ വരുന്നതോടെ വിവിധ ഗതാഗത മാര്‍ഗങ്ങളെ സംയോജിപ്പിക്കുന്ന സ്ഥലമായി കൊച്ചി പരിണമിക്കും.

കൊച്ചി വാട്ടര്‍ മെട്രോയും ഗതാഗത സംവിധാനങ്ങളില്‍ വന്‍ മാറ്റം കൊണ്ടു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആധുനിക ഫൈബര്‍ ബോട്ടുകള്‍ വാട്ടര്‍ മെട്രോയ്ക്കായി വാങ്ങാനുള്ള കരാര്‍ നടപടികള്‍ കെഎംആര്‍എല്‍ വൈകാതെ ആരംഭിക്കും.ഏകീകൃത നഗരഗതാഗത അതോറിറ്റിയുടെ ബില്‍ നിയമസഭയില്‍ പാസാക്കുന്നതിനുള്ള നടപടികള്‍ക്ക് വേഗം കൂട്ടുമെന്നു ഏലിയാസ് ജോര്‍ജ് അറിയിച്ചു.

 

 

Read more topics: kochi, metro, wifi, fecility
English summary
kochi metro wifi fecility
topbanner topbanner

More News from this section

Subscribe by Email