Wednesday November 21st, 2018 - 11:38:pm
topbanner

പ്രധാനമന്ത്രിയെത്തും: കൊച്ചി മെട്രോ ഉദ്ഘാടനം ജൂണ്‍ 17ന്

NewsDesk
പ്രധാനമന്ത്രിയെത്തും: കൊച്ചി മെട്രോ ഉദ്ഘാടനം ജൂണ്‍ 17ന്

കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനം ജൂണ്‍ 17ന്. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയാകും മെട്രോ ഉദ്ഘാടനം ചെയ്യുക. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇതുസംബന്ധിച്ച്‌ കത്തയച്ചതിനെ തുടര്‍ന്നാണ് ഉദ്ഘാടന തീയതി സ്ഥിരീകരിച്ചിരിക്കുന്നത്.
മെട്രോ ആരംഭിക്കുന്ന ആലുവയിലാകും ഉദ്ഘാടന പരിപാടികള്‍ നടക്കുക. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിലാണ് ആദ്യഘട്ടത്തില്‍ മെട്രോ ഓടുന്നത്. ഇതിനിടെ 11 സ്റ്റേഷനുകളുണ്ട്. റൂട്ടില്‍ ഇപ്പോള്‍ ട്രയല്‍ റണ്‍ നടക്കുന്നുണ്ട്.

നേരത്തേ മെട്രോ ഉദ്ഘാടനം സംബന്ധിച്ച്‌ ആശക്കുഴപ്പം നിലനിന്നിരുന്നു. മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. എന്നാല്‍ പിന്നീട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മെട്രോ ഉദ്ഘടാനം ജൂണ്‍ ആദ്യവാരം നടക്കുമെന്ന് അറിയിച്ച്‌ രംഗത്തെത്തിയത് വിവാദമായി.

വിദേശ സന്ദര്‍ശനത്തിന് പോകുന്നതിനാല്‍ പ്രധാനമന്ത്രിക്ക് ജൂണ്‍ ആദ്യവാരം എത്താന്‍ സാധിക്കില്ലായിരുന്നു. പ്രധാനമന്ത്രിയെ കാക്കാതെ ഉദ്ഘാടനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന ആരോപണം ഉയര്‍ന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രധാനമന്ത്രിയുടെ സമയം കൂടി പരിഗണിച്ചേ ഉദ്ഘാടന തീയതി നിശ്ചയിക്കൂ എന്ന് വ്യക്തമാക്കുകയായിരുന്നു.

Read more topics: kochi metro- inauguration, modi,
English summary
kochi metro inauguration narendhra modi June 17th
topbanner

More News from this section

Subscribe by Email