Wednesday April 25th, 2018 - 11:36:pm
topbanner

കൊച്ചി മെട്രോയുടെ ഉത്ഘാടനം മേയ് 30ന് എന്നത് തെറ്റായ പ്രചരണം: മുഖ്യമന്ത്രി

rajani v
കൊച്ചി മെട്രോയുടെ ഉത്ഘാടനം മേയ് 30ന് എന്നത് തെറ്റായ പ്രചരണം: മുഖ്യമന്ത്രി

തളിപ്പറമ്പ്: കൊച്ചി മെട്രോയുടെ ഉത്ഘാടന തിയതി നിശ്ചയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി. ചില തെറ്റിദ്ധാരണയുടെ ഭാഗമായാണ് നേരത്തെ പ്രചരിച്ച ഉത്ഘാടന വാര്‍ത്തയെന്ന് അദ്ദേഹം പറഞ്ഞു.

സിപിഐ എം തളിപ്പറമ്പ് ഏരിയാകമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ സൗകര്യം നോക്കിയതിന് ശേഷമേ കൊച്ചി മെട്രോയുടെ ഉത്ഘാടനം തീരുമാനിക്കുകയുള്ളു. ഇതിനായി അദ്ദേഹത്തിന്റെ ഓഫീസുമായി ബന്ധപ്പെട്ടുകൊണ്ടിരുക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കൊച്ചിമെട്രോയുടെ ഉത്ഘാടനം മേയ് 30ന് നടത്തുന്നു എന്ന വാര്‍ത്ത നേരത്തെ പ്രചരിച്ചിരുന്നു.പ്രധാനമന്ത്രി എത്തിയില്ലെങ്കില്‍ സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്നുംകടകംപളളി പറഞ്ഞു.

ഇതോടെ മെട്രോയുടെ ഉദ്ഘാടനം പുതിയ വിവാദത്തിലേക്ക് തിരിഞ്ഞു. പ്രധാനമന്ത്രിക്ക് അസൗകര്യമുളള ദിവസം ഉദ്ഘാടനത്തിന് തിരഞ്ഞെടുത്തത് ദുഷ്ടലാക്കോടെയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

English summary
kochi metro inaguration date not declared pinarayi

More News from this section

Subscribe by Email