Sunday June 24th, 2018 - 12:32:pm
topbanner
Breaking News

കൊച്ചിമെട്രോയുടെ ഉദ്ഘാടനം മേയ് 30ന് ഉണ്ടാകില്ലെന്ന് സൂചന

rajani v
കൊച്ചിമെട്രോയുടെ ഉദ്ഘാടനം മേയ് 30ന് ഉണ്ടാകില്ലെന്ന് സൂചന

തിരുവനന്തപുരം: കൊച്ചി മെട്രോ റെയിലിന്റെ ഉദ്ഘാടനം മേയ് 30ന് നടത്തിയേക്കില്ലെന്ന് സൂചന. ഉദ്ഘാടന തീയതി സംബന്ധിച്ച് കടുംപിടുത്തം ഇല്ലെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ സൗകര്യം അനുസരിച്ച് തീയതിയില്‍ മാറ്റം വരുത്തുന്നതില്‍ പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു. 30ന് പ്രധാനമന്ത്രി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ മേയ് 30ന് പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്താതെ മെട്രോ ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചത് വിവാദമായിരുന്നു. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം മാറ്റിയത്.

 

English summary
kochi metro inaguration date change

More News from this section

Subscribe by Email