Saturday August 18th, 2018 - 12:38:pm
topbanner

കൊച്ചി മെട്രോയ്ക്കുള്ള കോച്ചുകള്‍ കൈമാറി; ഇനി കേരളത്തിലേക്ക്

NewsDesk
കൊച്ചി മെട്രോയ്ക്കുള്ള കോച്ചുകള്‍ കൈമാറി; ഇനി കേരളത്തിലേക്ക്

ഹൈദരാബാദ്: ഹൈദരാബാദിലെ ശ്രീസിറ്റിയില്‍ നിര്‍മിച്ച കൊച്ചി മെട്രോയുടെ ആദ്യ കോച്ചുകള്‍ കെഎംആര്‍എല്ലിനു കൈമാറി. കൊച്ചി മെട്രോക്കായി അല്‍സ്‌റ്റോം നിര്‍മിച്ച കോച്ചുകള്‍ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവാണ് കൈമാറിയത്.

ചടങ്ങില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ഹൈബി ഈഡല്‍, കെ.വി.തോമസ് എംപി, കൊച്ചി മെട്രോ മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന്‍, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജി തുടങ്ങിയവര്‍ പങ്കെടുത്തു. കോച്ചുകള്‍ റോഡുമാര്‍ഗം കേരളത്തിലേയ്ക്ക് പുറപ്പെട്ടു.

ഇന്ത്യയില്‍ ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും ആധുനിക സൗകര്യങ്ങളുള്ള മെട്രോ കോച്ചുകളാണിവ. മൂന്നു കോച്ചുകളാണ് തയാറായിരിക്കുന്നത്. കൊച്ചിയില്‍ മുട്ടത്തുള്ള യാര്‍ഡിലെത്തിച്ച ശേഷം, കോച്ചുകള്‍ പരസ്പരം കൂട്ടിയോജിപ്പിക്കും. മൂന്ന് കോച്ചുകളിലായി 140 പേര്‍ക്ക് ഇരുന്നും 600ഓളം പേര്‍ക്ക് ആകെയും യാത്ര ചെയ്യാവുന്നതാണ്.

Read more topics: kochi, Metro, Coach, Kerala, hyderabad
English summary
kochi Metro Coaches Hand Over To Kerala
topbanner

More News from this section

Subscribe by Email