Tuesday February 19th, 2019 - 12:38:am
topbanner

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളം കയറിയിട്ടില്ല; പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സിയാല്‍

rajani v
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളം കയറിയിട്ടില്ല; പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സിയാല്‍

കൊച്ചി: ശക്തമായ മഴയെത്തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തില്‍ വെള്ളം കയറിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സിയാല്‍. വാര്‍ത്തയോടൊപ്പം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം വേറേതോ വിമാനത്താവളത്തിന്റേതാണെന്നും സിയാല്‍ അധികൃതര്‍ അറിയിച്ചു.

എയര്‍പോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയയില്‍ വെള്ളം കയറിയതായാണ് തെറ്റായ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി പെയ്തുകൊണ്ടിരിക്കുന്ന മഴ ഇതേവരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിച്ചിട്ടെല്ലും വിമാന സര്‍വീസുകള്‍ റദ്ദു ചെയ്തതിട്ടില്ലെന്നും സിയാല്‍ അധികൃതര്‍ വ്യക്തമാക്കി.

Viral News

Read more topics: kochi, international, airport water
English summary
kochi international airport water
topbanner

More News from this section

Subscribe by Email