Wednesday November 21st, 2018 - 3:19:am
topbanner

പ്രളയം;വാഹനത്തിന്റെ നഷ്ടപരിഹാരം വാങ്ങാന്‍ ഇന്‍ഷുറന്‍സ് അപേക്ഷ നല്‍കാനെത്തിയ ആളില്‍ നിന്നും കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Renjini
പ്രളയം;വാഹനത്തിന്റെ നഷ്ടപരിഹാരം വാങ്ങാന്‍ ഇന്‍ഷുറന്‍സ് അപേക്ഷ നല്‍കാനെത്തിയ ആളില്‍ നിന്നും കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കൊച്ചി: പ്രളയത്തിൽ മുങ്ങി എല്ലാം നഷ്ടപ്പെട്ടവർ എങ്ങിനെയെങ്കിലും പഴയ ജീവിതത്തിലെക്ക് എത്തിപ്പിടിക്കാൻ ശ്രമിക്കുമ്പോൾ അതിനും സമ്മതിക്കില്ല  കൊച്ചിയിലെ ഒരു ഇൻഷൂറൻസ് കമ്പനിയിലെ ഉദ്യോഗസ്ഥൻ.

പ്രളയത്തില്‍ മുങ്ങിയ വാഹനത്തിന്റെ നഷ്ടപരിഹാരം വാങ്ങാന്‍ ഇന്‍ഷുറന്‍സ് അപേക്ഷ നല്‍കാനെത്തിയ ആളില്‍ നിന്നും കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍.പ്രളയത്തില്‍ നശിച്ച ഇദ്ദേഹത്തിന്റെ വാഹനത്തിന് ഉയര്‍ന്ന നഷ്ടപരിഹാര തുക വാങ്ങി നല്‍കാമെന്നായിരുന്നു വാഗ്ദാനം. 15 ലക്ഷത്തിന്റെ നഷ്ടപരിഹാരത്തിന് നാലര ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്.ഇയാള്‍ കൈക്കൂലി വാങ്ങിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

കൊടുങ്ങല്ലൂര്‍ സ്വദേശിയായ വാഹന ഉടമ നല്‍കിയ പരാതിയിലാണ് നടപടി.വാഹന ഉടമ ഇക്കാര്യം പൊലീസിനെ അറിയിച്ചു. പണം വാങ്ങുന്നതിനായി കൊച്ചിയില്‍ എത്തിയപ്പോഴാണ് ഇയാളെ സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

Read more topics: kochi, bribe, arrested
English summary
A bribe has been arrested.
topbanner

More News from this section

Subscribe by Email