Thursday February 21st, 2019 - 11:28:am
topbanner

മുനമ്പം ബോട്ട് അപകടം ; ഒൻമ്പത് പേരെ ഇനിയും കണ്ടെത്താനായില്ല

Renjini
മുനമ്പം ബോട്ട് അപകടം ; ഒൻമ്പത് പേരെ ഇനിയും കണ്ടെത്താനായില്ല

കൊച്ചി: മുനമ്പം ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയി കപ്പലിടിച്ച് തകർന്ന ബോട്ടിലെ ഒമ്പത് തൊഴിലാളികളെ ഇനിയും കണ്ടെത്താനായില്ല. നാവികസേന, കോസ്റ്റ് ഗാർഡ് എന്നിവയുടെ കപ്പലുകളും ഫിഷറീസ് വകുപ്പിന്റെ മൂന്ന് ബോട്ടുകളും കടലിൽ തെരച്ചിൽ നടത്തുന്നുണ്ട്. 

പറവൂർ മാല്യങ്കര സ്വദേശിയും ബോട്ടിന്റെ സ്രാങ്കുമായ സിജു (45), കുളച്ചൽ സ്വദേശികളായ ജേസുപാലൻ (44), ആരോഗ്യ ദിനേശ് (23), രാജേഷ്‌കുമാർ (32) (മൂന്നുപേരും സഹോദരങ്ങൾ), സഹായരാജ് ശേശയ്യ (38), പോൾസൺ (25), ഷാലു(24), അരുൺ കുമാർ(24), ബിപുൽ(28) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.തകർന്ന ഓഷ്യാനിക് ബോട്ടിന്റെ ഭാഗങ്ങൾ ഇന്നലെ നാവികസേന ഹെലികോപ്റ്ററുകൾ കണ്ടെത്തി.ഇവ കോസ്റ്റ് ഗാർഡിന്റെ കപ്പലെത്തി വീണ്ടെടുത്തു.

തൊഴിലാളികളെ കണ്ടെത്താൻ അണ്ടർ വാട്ടർ സ്‌കാനർ തുടങ്ങിയ ഉപകരണങ്ങൾ കൊണ്ട് പരിശോധിക്കേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു. നേവിയുടെ ഡോണിയർ വിമാനവും മുങ്ങൽ വിദഗ്ദ്ധരും കടലിൽ വ്യാപക പരിശോധന തുടരുന്നുണ്ട്. തമിഴ്‌നാട് സ്വദേശികളായ യുഗനാഥൻ (40), യാക്കൂബ് (59), സഹായരാജ് (46) എന്നിവരാണ് മരിച്ചത്. തമിഴ്‌നാട് സ്വദേശി എഡ്വിൻ (40), കൊൽക്കത്ത സ്വദേശി നരേൻ സർക്കാർ (20) എന്നിവർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Viral News

Read more topics: kochi, boat, accident, people, not, found
English summary
The Munaf boat accident; 9 people have not yet been found
topbanner

More News from this section

Subscribe by Email