Tuesday April 23rd, 2019 - 4:28:am
topbanner
topbanner

ബോട്ടപകടം: തങ്ങള്‍ അറിഞ്ഞില്ലെന്ന് ഇടിച്ച കപ്പലിന്റെ ക്യാപ്റ്റന്‍

RA
ബോട്ടപകടം: തങ്ങള്‍ അറിഞ്ഞില്ലെന്ന് ഇടിച്ച കപ്പലിന്റെ ക്യാപ്റ്റന്‍

കൊച്ചി:ബോട്ട് അപകടത്തില്‍പ്പെട്ടത് തങ്ങള്‍ അറിഞ്ഞില്ലെന്നാണ് ബോട്ടില്‍ ഇടിച്ച കപ്പലിന്റെ ക്യാപ്റ്റന്‍. നാവികസേനയെയാണ് ക്യാപ്റ്റൻ ഇക്കാര്യം അർറിയിച്ചത്. ഇന്ത്യന്‍ കപ്പലായ എം.വി ദേശ് ശക്തി ആണ് ബോട്ടില്‍ ഇടിച്ചത്. കേന്ദ്ര പൊതുമേഖലാ കമ്ബനിയായ ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ എണ്ണക്കപ്പലാണ് എം വി ദേശ് ശക്തി.മൂന്ന് മത്സ്യത്തൊഴിലാളികളാണ് അപകടത്തില്‍ മരിച്ചത്. രണ്ട് പേരെ രക്ഷപ്പെടുത്തി. ഒമ്പത് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

മുനമ്പം തീരത്തുനിന്നും 24 നോട്ടിക്കൽ മൈൽ അകലെ പടിഞ്ഞാറു മറി പുലർച്ചെ 3.30ന് ആയിരുന്നു അപകടം. പതിനാലു മത്സ്യ തൊഴിലാളികളുമായി മത്സ്യ ബന്ധനത്തിനുപോയ മുനമ്പം സ്വദേശി സാംബന്റെ ഉടമസ്ഥതയിലുള്ള ഓഷ്യാനസ് എന്ന ബോട്ടിലാണ് കപ്പൽ ഇടിച്ചത്. അപകടസമയത് ബോട്ടോടിച്ചത് കുളച്ചൽ സ്വദേശി എഡ്‌വിനായിരുന്നു. മരത്തടിയിൽ പിടിച്ചു തുഴഞ്ഞു നിന്നിരുന്ന എഡ്വിനെയും കൊൽക്കത്ത സ്വദേശി നരൻ സർക്കാരിനെയും രക്ഷപ്പെടുത്തി. ഇരുവരും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പയ്യന്നൂര്‍ തീരത്തു നിന്ന് 25 നോട്ടിക്കല്‍ മൈല്‍ മാറി പുറംകടലിലാണ് കപ്പലിന്റെ നിലവിലെ സ്ഥാനം, തുടര്‍ നടപടി തീരുമാനിക്കേണ്ടത് ഡിജി ഷിപ്പിംഗ് ആണ്. കപ്പല്‍ ഇപ്പോള്‍ ഇറാഖിലെ ബസ്‌റ ലക്ഷ്യമാക്കി നീങ്ങുകയാണ്. ഷിപ്പിംഗ് കോര്‍പ്പറേഷന്‍ നിര്‍ദേശിച്ചാലേ മടങ്ങി വരാനാകൂ എന്നുംകപ്പല്‍ ക്യാപ്റ്റന്‍ നാവികസേനയെ അറിയിച്ചിട്ടുണ്ട്.

Read more topics: kochi, boat, accident
English summary
kochi boat accident
topbanner

More News from this section

Subscribe by Email