കൊച്ചി :മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. 15 പേരാണ് ബോട്ടിലുണ്ടായിരുന്നത്. 12 പേര്‍ക്ക് പരിക്ക് പറ്റി. ഓഷ്യാന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ ഉൾക്കടലിലാണ് അപകടം നടന്നതെന്നാണ് ലഭിക്കുന്ന വിവരം.
അപകടത്തിൽപ്പെട്ടത് കുളച്ചൽ സ്വദേശികളെന്നു പ്രാഥമിക നിഗമനം.അതേസമയം അപകടമുണ്ടാക്കിയ കപ്പൽ ഏതെന്നു കണ്ടെത്താനായിട്ടില്ല.പതിനൊന്നുമണിയോടെ മൃതദേഹങ്ങൾ മുനമ്പത്തെത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം.തിങ്കളാഴ്ച വൈകിട്ട് ഹാര്‍ബറില്‍ നിന്നും പുറപ്പെട്ട ഓഷ്യാനിക് എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. പി.വി ശിവന് എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് ഇത്.