Thursday March 21st, 2019 - 5:23:am
topbanner
topbanner

കൊച്ചി വിമാനത്താവളത്തിന് നഷ്ടം 300 കോടി രൂപ; ഇന്നുമുതല്‍ വിമാന സര്‍വീസ്

NewsDesk
കൊച്ചി വിമാനത്താവളത്തിന് നഷ്ടം 300 കോടി രൂപ; ഇന്നുമുതല്‍ വിമാന സര്‍വീസ്

കൊച്ചി: പ്രളയക്കെടുതിയില്‍ തകര്‍ന്ന നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന് ഏതാണ്ട് 300 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി വിലയിരുത്തല്‍. വെള്ളം കയറിയതിനെ തുടര്‍ന്ന് പാര്‍ക്കിങ് ബേ, ടെര്‍മിനലുകള്‍, റണ്‍വേയില്‍ എന്നിവയില്‍ ചെളി അടിഞ്ഞുകൂടി.

വിമാനത്താവളത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റുമതിലില്‍ രണ്ടര കിലോമീറ്റര്‍ തകര്‍ന്നു. വെള്ളം ഇറങ്ങിയതോടെ 20 മുതല്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ആയിരത്തിലേറെപ്പേര്‍ എട്ടു ദിവസവും 24 മണിക്കൂറും ജോലി ചെയ്താണു വിമാനത്താവളം പുനരാരംഭിക്കാവുന്ന നിലയിലാക്കിയത്.

ഇന്‍ഡിഗോയുടെ ബെംഗളുരുവില്‍ നിന്നുള്ള വിമാനമാണ് ഇന്ന് ഉച്ചയ്ക്ക് 2.05ന് ആദ്യമിറങ്ങുക. ഇതുള്‍പ്പെടെ 32 വിമാനങ്ങള്‍ ഇന്നു വന്നുപോകും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ജെറ്റ് എയര്‍വേയ്‌സിന്റെയും മസ്‌കത്തില്‍ നിന്നുള്ള വിമാനങ്ങളും ഇന്‍ഡിഗോയുടെ ദോഹ, ജെറ്റ് എയര്‍വേയ്‌സിന്റെ ദുബായ്, ഗോ എയറിന്റെ ഷാര്‍ജ, ഇത്തിഹാദിന്റെ അബുദാബി, എയര്‍ ഏഷ്യയുടെ ക്വാലലംപുര്‍ വിമാനങ്ങളുമെത്തി മടങ്ങുന്നുണ്ട്. ബാക്കി എല്ലാം ആഭ്യന്തര സര്‍വീസുകളാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ സര്‍വീസുകളും പുനരാരംഭിക്കാന്‍ കഴിയുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ.നായര്‍ അറിയിച്ചു.

Viral News

Read more topics: Kochi, airport, August
English summary
Kochi airport to resume full operations from 2 pm on August 29
topbanner

More News from this section

Subscribe by Email