Tuesday October 16th, 2018 - 4:24:pm
topbanner
Breaking News

എനിക്ക് അറിയുന്ന ദിലീപ് ഒരിക്കലും ഇങ്ങനെ ചെയ്യില്ല; ഇതില്‍ ഞാനറിയാത്ത ഒരു ദിലീപ് ഉണ്ടോ?: ഷംന കാസിം

fasila
എനിക്ക് അറിയുന്ന ദിലീപ് ഒരിക്കലും ഇങ്ങനെ ചെയ്യില്ല; ഇതില്‍ ഞാനറിയാത്ത ഒരു ദിലീപ് ഉണ്ടോ?: ഷംന കാസിം

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് സിനിമാ മേഖലയിൽ നിന്നും നടനെതിരെയുണ്ടായ പ്രതികരണം കുറച്ചൊന്നുമല്ല. നടനെ അനുകൂലിച്ചും പ്രതികൂലിച്ചും വിമർശിച്ചും ഒരുപാടുപേർ രംഗത്ത് വന്നിരുന്നു. കൂടുതൽ പേരും അനുകൂലിച്ചു തന്നെയാണ് എത്തികൊണ്ടിരുന്നത്.

എന്നാൽ നടി ഷംന കാസിമും രംഗത്തു വന്നിരിക്കുകയാണ്. തനിക്ക് അറിയാവുന്ന ദിലീപ് ഇത്തരത്തിലൊരു കുറ്റം ചെയ്യില്ലെന്ന് താരം തുറന്നു പറഞ്ഞിരിക്കുകയാണ്. കൈരളി പീപ്പിള്‍ ടിവിയില്‍ നടത്തിയ പരിപാടിക്കിടെയായിരുന്നു നടി ഇക്കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നത്.

പരിപാടിയ്ക്കിടെ സഹപ്രവര്‍ത്തകയായ നടി ആക്രമിക്കപ്പെട്ടതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഒരു പെണ്‍കുട്ടിയോടും ഇങ്ങനെ ചെയ്യരുതെന്നാണ് ഷംന പറഞ്ഞിരിക്കുന്നത്. ശത്രു എത്ര വലിയ ആളാണെങ്കിലും ഇത്തരത്തില്‍ ഒരു പെണ്‍കുട്ടിയോട് ക്രൂരത കാണിക്കരുതെന്നും നടി പറയുന്നു.

കേസില്‍ ദിലീപിന് പങ്കുണ്ടോ എന്ന കാര്യത്തെ കുറിച്ച് തനിക്ക് അറിയില്ല. എന്നാല്‍ തനിക്ക് അറിയാവുന്ന ദിലീപ് ഒരിക്കലും ഇത്തരമൊരു പ്രവൃത്തി ചെയ്യുകയില്ല. ഇതില്‍ താന്‍ അറിയാത്ത ഒരു ദിലീപ് ഉണ്ടോ എന്ന് അറിയില്ലെന്നും ഷംന വ്യക്തമാക്കി.

Read more topics: shamna kasim, supported, dileep
English summary
i know Dileep will never do this: Shamna Kasim
topbanner

More News from this section

Subscribe by Email