topbanner
Friday November 24th, 2017 - 4:41:pm
topbanner
Breaking News

കൊച്ചിയില്‍ പീഡിപ്പിക്കപ്പെട്ട നടിയുടെ മൊഴി വാട്‌സ് അപ്പില്‍; പോലീസ് അന്വേഷിക്കുന്നു

NewsDesk
കൊച്ചിയില്‍ പീഡിപ്പിക്കപ്പെട്ട നടിയുടെ മൊഴി വാട്‌സ് അപ്പില്‍; പോലീസ് അന്വേഷിക്കുന്നു

കോട്ടയം: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വെച്ച് പീഡിപ്പിക്കപ്പെട്ട നടിയുടെ മൊഴി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കാനിടയായ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

നടിക്കെതിരെയുണ്ടായ ആക്രമണസംഭവത്തില്‍ ആലുവ പോലീസ് തയാറാക്കിയ റിമാന്‍ഡ് അപേക്ഷയിലെ നിര്‍ണായക വിവരങ്ങളാണ് വാസ്ട് അപ്പില്‍ പ്രചരിച്ചത്. കോട്ടയം ജില്ല പോലീസ് മേധാവി എന്‍.രാമചന്ദ്രനാണ് അന്വേഷണ ചുമതല.

ഈ സംഭവത്തില്‍ ആക്രമണക്കേസിന്റെ അന്വേഷണ ചുമതലയുള്ള ആലുവ പോലീസ് മൊഴി പ്രചരിച്ച കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ആഭ്യന്തരവകുപ്പും ഇതില്‍ അതൃപ്തി രേഖപ്പെടുത്തിയതോടെ അന്വേഷണം കോട്ടയം എസ്പിക്ക് കൈമാറുകയായിരുന്നു.

English summary
kochi actress abduction statement viral in whatsapp
topbanner topbanner

More News from this section

Subscribe by Email