Saturday April 21st, 2018 - 1:19:am
topbanner

മിഷേലിന്റെ മരണം: അന്വേഷണം ക്രൈംബ്രാ‍ഞ്ച് ഏറ്റെടുത്തു

NewsDesk
മിഷേലിന്റെ മരണം: അന്വേഷണം ക്രൈംബ്രാ‍ഞ്ച് ഏറ്റെടുത്തു

തിരുവനന്തപുരം: കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിഎ വിദ്യാർഥിനി മിഷേൽ ഷാജി മിഷേല്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാ‍ഞ്ച് ഏറ്റെടുത്തു. കേസിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ് പി മധു പറഞ്ഞു. ഇതിനിടെ മിഷേലിന്റെ മാതാപിതാക്കളുടെ പരാതി വേണ്ട രീതിയില്‍ പരിഗണിച്ചിരുന്നെങ്കില്‍ കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നുവെന്ന് പോലീസ് കംപ്ലൈന്‍സ് അതോറിറ്റി ചെയര്‍മാന്‍ പ്രതികരിച്ചു.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കേസ് ആദ്യം അന്വേഷിച്ച സെന്‍ട്രല്‍‍‍ സ്റ്റേഷനിലെത്ത് ക്രൈംബ്രാഞ്ച് എസ്പി മധു നേരിട്ട് അന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്നും കേസ് ഡയറി ഏറ്റുവാങ്ങുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, എഫ്ഐആര്‍ റിമാന്‍റ് റിപ്പോര്‍ട്ട് എന്നിവ കേസ് ഡയറിക്കൊപ്പം കൈമാറിയിട്ടുണ്ട്.

കേസ് ഏറ്റെടുത്ത സാഹചര്യത്തില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക യോഗവും ചേര്‍ന്നു. മരണവുമായി ബന്ധപ്പെട്ട് ക്രോണിയെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇയാളെ കസ്റ്റഡിയില്‍ ചോദിക്കാനും ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്. ക്രൈം ഡിവൈഎസ്പി ശശിധരനാണ് കേസ് അന്വേഷിക്കുക.

English summary
kochi Michelle Shaji death inquiry crime branch

More News from this section

Subscribe by Email