കൊച്ചി: കേരളത്തിന്റെ കണ്ണീരും നിലവിളിയും മാറ്റാനായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ഏവരും രംഗത്തെത്തിയിട്ടുണ്ട്. അതിനിടയില്‍ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് വെള്ളവും അവശ്യസാധനങ്ങളും എത്തിക്കുന്ന വോളന്റിയര്‍മാരെ ചൂഷണം ചെയ്ത് കടയുടമകള്‍. ക്യാമ്ബിലേക്ക് ആവശ്യമായ കുപ്പിവെള്ളം, അരി, പഞ്ചസാര എന്നിവയുടെ വില ഭീമമായി ഉയര്‍ത്തുകയാണിവര്‍. എറണാകുളം, കോട്ടയം, പാമ്ബാടി എന്നീ മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്ബുകളിലേക്കാണെന്ന് പറഞ്ഞിട്ടും പോലും ക്രമാതീതമായി വില വര്‍ദ്ധിപ്പിക്കുന്നതല്ലാതെ കുറയ്ക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ല.
സമീപ പ്രദേശത്തെ ക്യാമ്ബുകളിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. പിരിവെടുത്തും പറ്റുന്ന തുക കൈയില്‍ നിന്നെടുത്തുമാണ് ഇവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ക്രമാതീതമായി വ്യാപാരികള്‍ വില ഉയര്‍ത്തിയതോടെ എത്തിക്കുന്ന സാധനങ്ങളുടെ അളവ് കുറഞ്ഞെന്ന് വോളണ്ടിയര്‍മാര്‍ പറഞ്ഞു. ഒരു ലിറ്റര്‍ വെള്ളത്തിന് 60 രൂപയോളവും ഒരു കിലോ അരിക്ക് 100 രൂപ വരെയും പല കടയുടമകളും വാങ്ങിക്കുന്നുണ്ടെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.