Wednesday September 26th, 2018 - 8:43:pm
topbanner

വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു; നാലു പേരെ രക്ഷപ്പെടുത്തി

Renjini
വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു; നാലു പേരെ രക്ഷപ്പെടുത്തി

കൊച്ചി: മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു.നാലു പേരെ രക്ഷപ്പെടുത്തി. കൊച്ചിയിലെ പുതുവൈപ്പിലാണ് സംഭവം.ഇളങ്കുന്നപ്പുഴ സ്വദേശി വേലായുധൻ (70) ആണ് മരിച്ചത്. പുതുവൈപ്പ്  എൽഎൻജി ടെർമിനലിന് സമീപം ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.

പ്രളയത്തിലെ രക്ഷാപ്രവർത്തനത്തിന് വേലായുധൻ ഉൾപ്പെടെയുള്ളവർ നിരവധി ആളുകളെ രക്ഷപ്പെടുത്തിയിരുന്നു. മീൻപിടിക്കുവാൻ പോയ ഇവരുടെ വള്ളം  വലിയ തിരയിൽപ്പെട്ട് മറിയുകയായിരുന്നുവെന്നാണ് സമീപത്തുണ്ടായിരുന്നവരുടെ വെളിപ്പെടുത്തൽ.അടുത്തുണ്ടായിരുന്ന മറ്റ് വള്ളക്കാർ ചേർന്നാണ് നാലു പേരെ രക്ഷപ്പെടുത്തിയത്.

English summary
Boat accident deaths Four people were rescued
topbanner

More News from this section

Subscribe by Email