Friday December 14th, 2018 - 8:45:am
topbanner

കെ.എം ഷാജിയുടെ നിയമസഭാ അവകാശങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും  

JB
കെ.എം ഷാജിയുടെ നിയമസഭാ അവകാശങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും   

കൊച്ചി: അയോഗ്യനാക്കിയ അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയുടെ നിയമസഭാ അവകാശങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അയോഗ്യതക്ക് രണ്ടാഴ്ചത്തെ സ്റ്റേ അനുവദിച്ചിരിക്കെ എംഎല്‍എയുടെ അവകാശങ്ങള്‍ നിലനിര്‍ത്തണമോ എന്ന കാര്യത്തിലാണ് കോടതി ഇന്ന് തീരുമാനമെടുക്കുക.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ വര്‍ഗീയ പ്രചരണം നടത്തുകയും തെരഞഞെടുപ്പില്‍ ക്രമക്കേട് നടത്തുകയും ചെയ്തുവെന്നാരോപിച്ച് എതിര്‍സ്ഥാനാര്‍ത്ഥി എം.വി നികേഷ് കുമാര്‍ സമര്‍പിച്ച ഹര്‍ജിയിലാണ് കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്.

അമുസ്ലിമായ തനിക്ക് വോട്ട് ചെയ്യരുതെന്ന് മുസ്ലിം വീടുകളില്‍ പ്രചരണം നടത്തിയെന്നും നികേഷ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടിയെ സമീപിക്കുന്നതിന് സാവകാശം തേടി കെ എം ഷാജി കോടതിയെ സമീപിക്കുകയും ഉത്തരവ് രണ്ടാഴ്ചത്തേക്ക് സ്റ്റോ ചെയ്യുകയും ചെയ്തു. സ്റ്റേ കാലയളവില്‍ നിയമസഭാ സാമാജികന്റെ അവകാശങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഇന്ന് കോടതി പരിഗണിക്കും.അമ്പതിനായിരം രൂപ കോടതി ചെലവായി നികേഷിന് നല്‍കാന്‍ കെഎം ഷാജിയോട് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഈ പണം ഇന്നലെ ഹൈക്കോടതിയില്‍ ഷാജി അടച്ചു.

ഷാജിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് 2016ല്‍ നികേഷ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി.ഡി രാജന്‍ വിധിപ്രസ്താവിച്ചത്. വ്യാജ ലഘുലേഖ പ്രചരിപ്പിച്ച് വോട്ടര്‍മാരെ സ്വാധീനിച്ചുവെന്ന്‌കോടതി കണ്ടെത്തിയിട്ടുണ്ട്. വരണാധികാരിയുടേയും വോട്ടര്‍മാരുടേയും മൊഴികളുടെ അടിസ്ഥാനത്തിലാണ് കോടതി ഷാജിയെ അയോഗ്യനാക്കിയത്.

 

English summary
km shaji case highcourt today consider
topbanner

More News from this section

Subscribe by Email