Tuesday November 13th, 2018 - 9:09:am
topbanner

വേങ്ങരയില്‍ മാണിയെത്തില്ല; പകരക്കാരനെ അയക്കാമെന്ന് കേരള കോണ്‍ഗ്രസ്

NewsDesk
വേങ്ങരയില്‍ മാണിയെത്തില്ല; പകരക്കാരനെ അയക്കാമെന്ന് കേരള കോണ്‍ഗ്രസ്

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിനെ പിന്തുണയ്ക്കാമെന്ന് കേരള കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി പ്രചാരണത്തിനെത്തില്ല.

മാണിക്ക് പകരം തോമസ് ഉണ്ണിയാടന്‍ എത്തുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. മാണി പ്രചാരണ പരിപാടികള്‍ക്ക് എത്താത്തതിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

വേങ്ങരയില്‍ മാണിയേയും പാര്‍ട്ടി നേതാക്കളെയും പ്രചാരണത്തിന് ക്ഷണിച്ചിട്ടുണ്ടെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും, യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കുമെന്ന് മാണിയും അറിയിച്ചിരുന്നു.

കഴിഞ്ഞദിവസം പി ജെ ജോസഫ് യുഡിഎഫ് പരിപാടിയിലെത്തിയത് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതാകാം മാണിയുടെ പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന.

Read more topics: km mani, vengara, election
English summary
km mani will not attend vengara election campaign
topbanner

More News from this section

Subscribe by Email