Tuesday November 13th, 2018 - 6:07:am
topbanner

കെവിന്റെ കൊലപാതകം :പോലീസിന്റെ കുറ്റകരമായ അനാസ്ഥയെന്ന് കെ.എം മാണി

rajani v
കെവിന്റെ കൊലപാതകം :പോലീസിന്റെ കുറ്റകരമായ അനാസ്ഥയെന്ന് കെ.എം മാണി

കോട്ടയം : കെവിന്റെ കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം പോലീസിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി. കെവിന്റെ വീട് സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നീനുവും, പിതാവ് ജോസഫും നല്‍കിയ പരാതി വേണ്ട ഗൗരവത്തോടെ പോലീസ് പരിഗണിച്ചിരുന്നു എങ്കില്‍ വിലപ്പെട്ട ഒരു ജീവന്‍ രക്ഷിക്കാമായിരുന്നു. കെവിന്റെ കൊലപാതകം, വരാപ്പുഴയിലെ കസ്റ്റഡി മരണം, ആളുകളെ കാണാതായിട്ടും അന്വേഷണം ഫലപ്രദമാകാത്ത സംഭവങ്ങള്‍ തുടങ്ങിയ തുടര്‍ച്ചയായ സംഭവങ്ങളിലെല്ലാം പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് പോലീസാണ്.

കേരളത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത നിന്ദ്യമായ സംഭവമാണ് ഇതുപോലുള്ള കൊലപാതകങ്ങള്‍. കുറ്റവാളികള്‍ക്ക് നിയമം അനുശാസിക്കുന്ന നടപടികള്‍ ഉണ്ടാകുന്നു എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം.

കൃത്യനിര്‍വഹണത്തില്‍ ഗുരുതരമായ അലംഭാവം കാണിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടി എടുത്ത് പോലീസിന്റെ വീഴ്ച പരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ.എം മാണി ആവശ്യപ്പെട്ടു. തോമസ് ചാഴിക്കാടന്‍, സണ്ണി തെക്കേടം, പ്രിന്‍സ് ലൂക്കോസ്, വിജി എം.തോമസ്, ഗൗതം എന്‍.നായര്‍, ജോജി കുറുത്തിയാടന്‍ എന്നിവരും കെ.എം മാണിക്കൊപ്പമുണ്ടായിരുന്നു.

 

 

Read more topics: km mani, visit, kevin family
English summary
km mani visit kevin family
topbanner

More News from this section

Subscribe by Email