Wednesday September 19th, 2018 - 1:28:pm
topbanner
Breaking News

വേങ്ങരയില്‍ കേരള കോണ്‍ഗ്രസ് (എം) പിന്തുണ യു.ഡി.എഫിന്: പിന്തുണ യു.ഡി.എഫിലേക്കുള്ള പാലമല്ലെന്ന് കെ.എം മാണി

NewsDesk
വേങ്ങരയില്‍ കേരള കോണ്‍ഗ്രസ് (എം) പിന്തുണ യു.ഡി.എഫിന്: പിന്തുണ യു.ഡി.എഫിലേക്കുള്ള പാലമല്ലെന്ന് കെ.എം മാണി

കോട്ടയം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കും. ലീഗുമായുള്ള ദീര്‍ഘകാലത്തെ ആത്മബന്ധംകൂടി കണക്കിലെടുത്താണ് പിന്തുണയെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം, പിന്തുണ നല്‍കിയതിനെ യു.ഡി.എഫ് പ്രവേശനത്തിനുള്ള പാലമായി ആരും വ്യാഖ്യാനിക്കേണ്ടതില്ല.

പിന്തുണ സ്വാഭാവികം മാത്രമാണ്. പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്കു മല്‍സരിച്ചപ്പോഴും കേരള കോണ്‍ഗ്രസിന്റെ പിന്തുണ ലീഗിനായിരുന്നു. മുന്നണിയില്‍ വേണോ വേണ്ടയോ എന്ന് ചര്‍ച്ച ചെയ്ത് അപമാനിക്കരുത്. മുന്നണി പ്രവേശനത്തിന് ആരുടെയും പക്കല്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും മാണി ആവര്‍ത്തിച്ചു. കേരള കോണ്‍ഗ്രസിന് എല്ലാവരോടും ഒരേനിലപാടാണ്.

ആരോടെങ്കിലും അമിതമായ സ്‌നേഹമോ വിരോധമോ ഇല്ല. മുന്നണി പ്രവേശനം സംബന്ധിച്ച് ഡിസംബറില്‍ നടക്കുന്ന കേരള കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തില്‍ തീരുമാനമുണ്ടാവുമെന്നും മാണി വ്യക്തമാക്കി. വേങ്ങരയില്‍ മാണിയുടെ പിന്തുണ തേടി ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് മാണിക്ക് കത്തയച്ചിരുന്നു. അതേസമയം, മുന്നണി പ്രവേശനത്തിന്റെ കാര്യത്തില്‍ കെ.എം മാണി ഇതുവരെയായും മനസ് തുറക്കാന്‍ തയ്യാറായിട്ടില്ല.

യു.ഡി.എഫിന്റെ പ്രമുഖനേതാക്കള്‍ അദ്ദേഹത്തെ ക്ഷണിച്ചെങ്കിലും വ്യക്തമായ മറുപടി അദ്ദേഹം നല്‍കിയിട്ടില്ല. അതിനിടെ, കഴിഞ്ഞദിവസം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജനും കെ.എം മാണിയെ സ്വാഗതംചെയ്ത് രംഗത്തെത്തിയിരുന്നു. മാണിയെ വേണ്ടെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടിനെ തള്ളിയായിരുന്നു ജയരാജന്റെ പ്രസ്താവന. അടുത്തിടെ നടന്ന തദ്ദേശസ്വയംഭരണ ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിന് അനുകൂലമായ നിലപാടാണ് കേരള കോണ്‍ഗ്രസ് പലയിടത്തും സ്വീകരിച്ചത്.

Read more topics: km mani, vengara, election, UDF,
English summary
km mani vengara election support UDF
topbanner

More News from this section

Subscribe by Email