Saturday September 22nd, 2018 - 8:35:pm
topbanner

മാണിയെ വിശുദ്ധനാക്കാന്‍ ശ്രമിച്ച സിപിഎമ്മിന് തിരിച്ചു കിട്ടിയത് കിടിലന്‍ പണി

NewsDesk
മാണിയെ വിശുദ്ധനാക്കാന്‍ ശ്രമിച്ച സിപിഎമ്മിന് തിരിച്ചു കിട്ടിയത് കിടിലന്‍ പണി

ചെങ്ങന്നൂര്‍: എല്‍ഡിഎഫിലേക്ക് അടുപ്പിക്കാനായി കെ എം മാണിയുടെ ബാര്‍ കോഴക്കേസില്‍ ഉദാസീനഭാവം കാണിക്കുകയും മാണിയെ പരസ്യമായി പുകഴ്ത്തിപ്പറയുകയും ചെയ്ത സിപിഎമ്മിന് കിടിലന്‍ പണി.

സര്‍ക്കാരിന് നിര്‍ണായകമായ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് യുഡിഎഫിന് മാണി പിന്തുണ പ്രഖ്യാപിച്ചതോടെ അവസാന ഘട്ടത്തില്‍ തോല്‍വിയെ അഭിമുഖീകരിക്കുകയാണ് സിപിഎം നേതാവും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ സജി ചെറിയാന്‍.

മാണി സമദൂര നിലപാട് കൈക്കൊള്ളുമെന്നും അങ്ങിനെയെങ്കില്‍ അത് എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്നുമായിരുന്നു ഇതുവരെയുള്ള കണക്കുകൂട്ടല്‍. എന്നാല്‍, യുഡിഎഫ് നേതാക്കള്‍ മാണിയുടെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ച നിര്‍ണായകമായി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍, മുസ്ലിം ലീഗ് നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരായിരുന്നു ഇന്നലെ മാണിയുടെ വീട്ടിലെത്തിയത്.

മാണി യുഡിഎഫിലേക്ക് തിരിച്ചുപോകുമെന്നും ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഇതോടെ, മാണിക്കെതിരെ ഇനി പ്രചരണം നടത്തേണ്ട ഗതികേടിലായി സിപിഎം. ബാര്‍ കോഴക്കേസ് പൊടിതട്ടിയെടുത്ത് മാണിയെ അഴിമതിക്കാരനായി ചിത്രീകരിക്കാന്‍ ശ്രമിച്ചാല്‍ അത് പഴയപോലെ വിലപ്പോവുകയുമില്ല.

സിപിഎമ്മിനാല്‍ വിശുദ്ധനാക്കപ്പെട്ട് യുഡിഎഫില്‍ തിരിച്ചെത്തുക എന്നതുതന്നെയായിരുന്നു മാണിയുടെ രാഷ്ട്രീയ തന്ത്രം എന്നുവേണം അനുമാനിക്കാന്‍. എന്നാല്‍, സിപിഐ തുടക്കം മുതല്‍ മാണിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കൈക്കൊണ്ടത് എന്നതില്‍ അവര്‍ക്ക് ആശ്വസിക്കാം.

Read more topics: km mani, udf, chengannur, election
English summary
km mani to support udf in chengannur election
topbanner

More News from this section

Subscribe by Email