Wednesday September 26th, 2018 - 2:30:am
topbanner

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയത് പ്രത്യേക സാഹചര്യത്തിലെന്ന് ഉമ്മന്‍ചാണ്ടി; കുഞ്ഞാലിക്കുട്ടിക്കും കോണ്‍ഗ്രസിനും നന്ദി പറഞ്ഞു കെഎം മാണി

rajani v
രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയത് പ്രത്യേക സാഹചര്യത്തിലെന്ന് ഉമ്മന്‍ചാണ്ടി; കുഞ്ഞാലിക്കുട്ടിക്കും കോണ്‍ഗ്രസിനും നന്ദി പറഞ്ഞു കെഎം മാണി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് വിട്ടു കൊടുക്കാന്‍ തീരുമാനിച്ചത് പ്രത്യേക സാഹചര്യത്തിലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി.മാണിയുടെ പ്രത്യേക അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും ഒഴിവുവരുമ്പോള്‍ ആ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുമെന്നും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സീറ്റ് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചക്കുശേഷമാണ് തീരുമാനം. വിഷയത്തില്‍ മുന്നണിയുടെ പൊതു താത്പര്യം കണക്കിലെടുക്കുകയും ചെയ്തുവെന്നും ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

അതേസമയം കോണ്‍ഗ്രസിന്റെ ഈ നല്ല തീരുമാനത്തില്‍ കേരളാ കോണ്‍ഗ്രസ് നേതാവ് കെഎം മാണി നന്ദി പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്കും കോണ്‍ഗ്രസിനും നന്ദിയെന്നായിരുന്നു മാണിയുടെ വാക്കുകള്‍. ഇത്തരത്തിലൊരു തീരുമാനമെടുത്തത് യുഡിഎഫിനെ ശക്തിപ്പെടുത്താനാണ്. കോണ്‍ഗ്രസില്‍ എതിര്‍പ്പുയരുന്നതിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും കെഎം മാണി പറഞ്ഞു.

നാളെ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് മാണി പറഞ്ഞു.നാളെ കേരളാ കോണ്‍ഗ്രസ് യുഡിഎഫിന്റെ ഭാഗമായതിന് പിന്നാലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകും.കഴിഞ്ഞ രണ്ട് വര്‍ഷമായി കേരളാ കോണ്‍ഗ്രസ് യുഡിഎഫിന്റെ ഭാഗമല്ലെങ്കിലും യുപിഎയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്.

ഇന്നത്തെ സാഹചര്യത്തില്‍ യുഡിഎഫിനെ കൂടുതല്‍ ശക്തിപ്പെടുത്തകുയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. മുന്നണിയില്ലെങ്കിലും കേരളത്തില്‍ നടന്ന ഉപതെരഞ്ഞടുപ്പുകളില്‍ കേരളാ കോണ്‍ഗ്രസ് യുഡിഎഫിന്റെ ഭാഗമായിരുന്നു.

 

 

 

Read more topics: km mani, thanks, to congress
English summary
km mani thanks to congress
topbanner

More News from this section

Subscribe by Email