Tuesday September 25th, 2018 - 2:42:pm
topbanner

ആരെയും ഭയമില്ല; ഒറ്റയ്ക്കു നില്‍ക്കുമെന്ന് ആവര്‍ത്തിച്ച് കെ എം മാണി

NewsDesk
ആരെയും ഭയമില്ല; ഒറ്റയ്ക്കു നില്‍ക്കുമെന്ന് ആവര്‍ത്തിച്ച് കെ എം മാണി

കോട്ടയം: യുഡിഎഫ് വിട്ടതുകൊണ്ട് തങ്ങള്‍ ആരെയും ഭയക്കുന്നില്ലെന്നും ഒറ്റയ്ക്ക് നില്‍ക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും കേരളാ കോണ്‍ഗ്രസ്(എം) പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി. പാലായില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലീം ലീഗ് ഉള്‍പ്പടെ സമവായ നീക്കത്തിന് ശ്രമിക്കുന്നവരെ അദ്ദേഹം സ്വാഗതം ചെയ്തു. ലീഗുമായി നല്ല ബന്ധമുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. അവര്‍ ചര്‍ച്ച ആഗ്രഹിക്കുന്നെങ്കില്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1965ലും 67ലും ഒറ്റയ്ക്ക് നിന്ന് ശക്തി തെളിയിച്ച പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്. ഇനിയും അങ്ങനെ തന്നെ നില്‍ക്കും. ഏത് പ്രതിസന്ധിയേയും നേരിടാന്‍ തയ്യാറായി തന്നെയാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും മാണി പറഞ്ഞു.

യുഡിഎഫ് വിടാനുള്ള കേരള കോണ്‍ഗ്രസിന്റെ തീരുമാനത്തെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍ മാണി തള്ളിക്കളഞ്ഞു. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ വിമര്‍ശനങ്ങളെയും അദ്ദേഹം തള്ളി. യുഡിഎഫ് വിടുമ്പോള്‍ കോണ്‍ഗ്രസ് മുഖപത്രം വിമര്‍ശിക്കണമെന്നും മിത്രങ്ങള്‍ ശത്രുക്കളാകുമെന്ന് അറിഞ്ഞുതന്നെയാണ് കേരള കോണ്‍ഗ്രസ് തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുധീരന്റെ പരാമര്‍ശം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അസ്വസ്ഥനായ മാണി, ഓരോ നേതാക്കളുടെ പേരെടുത്ത് പറയേണ്ടതില്ലെന്നും ഓര്‍മിപ്പിച്ചു. തങ്ങള്‍ യു.ഡി.എഫില്‍ നില്‍ക്കണം എന്നാഗ്രഹിക്കാത്തവര്‍ പുറത്തു പോവുമ്പോള്‍ പലതും പറയും. കോണ്‍ഗ്രസ് മുഖപത്രവും അതു തന്നെയാണ് ചെയ്യുന്നതെന്നും മാണി ചൂണ്ടിക്കാട്ടി.

നയന്‍താരയ്ക്ക് ഹോട്ടലുകളില്‍ താമസിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി?

കണ്ണൂർ: മൊബൈലിൽ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ പോലീസുകാരുടെ മക്കൾക്കെതിരെ കേസ്

പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Read more topics: KM Mani, UDF
English summary
KM Mani severs three-decade-old ties with UDF
topbanner

More News from this section

Subscribe by Email