Friday November 16th, 2018 - 9:53:am
topbanner

കണ്ണന്താനത്തിന്റെ മന്ത്രി പദവി കൊണ്ട് കേരളത്തില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്ന് മാണി

Anju N C
കണ്ണന്താനത്തിന്റെ മന്ത്രി പദവി കൊണ്ട് കേരളത്തില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്ന് മാണി

കോട്ടയം: കേന്ദ്രമന്ത്രി പദവി ലഭിച്ചതില്‍ കണ്ണന്താനത്തെ കൊണ്ട് കേരളത്തിലെ ബിജെപിക്ക് യാതൊരു നേട്ടവുമുണ്ടാകാന്‍ പോകുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ്- എം ചെയര്‍മാന്‍ കെ.എം മാണി. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു മാണിയുടെ പ്രതികരണം.

കണ്ണന്താനത്തിന്റെ മന്ത്രി പദവി കൊണ്ട് ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപിയോടുള്ള ധാരണ മാറുമെന്ന് കരുതുന്നില്ല. കേന്ദ്രമന്ത്രി സഭയില്‍ മലയാളിയായ ഒരാള്‍ക്ക് പ്രാധിനിധ്യം നല്‍കി കേരളത്തെ പിടിച്ചെടുക്കാമെന്നത് ബിജെപിയുടെ മിഥ്യാധാരണ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫില്‍ പ്രതിപക്ഷ നേതാവിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ താന്‍ ഇടപെടാനില്ലെന്നും ജനങ്ങളാണ് പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനം വിലയിരുത്തേണ്ടതെന്നും മാണി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനം വമ്പന്‍ പരാജയമാണ് നേരിട്ടതെന്നും മാണി കൂട്ടിച്ചേര്‍ത്തു.

കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശം സംബന്ധിച്ച ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല. എന്നാല്‍ പുതുവര്‍ഷത്തില്‍ പാര്‍ട്ടിയ്ക്ക് പുതിയ നേതൃത്വമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
km mani says ministership of kannanthanam will not get any progress in kerala bjp
topbanner

More News from this section

Subscribe by Email