Friday November 16th, 2018 - 9:45:pm
topbanner

ബാര്‍ കോഴ ഗൂഢാലോചന താന്‍ ഇടതുപക്ഷത്തേക്ക് പോയേക്കുമെന്ന് സംശയിച്ചാണെന്ന് കെ എം മാണി

NewsDesk
ബാര്‍ കോഴ ഗൂഢാലോചന താന്‍ ഇടതുപക്ഷത്തേക്ക് പോയേക്കുമെന്ന് സംശയിച്ചാണെന്ന് കെ എം മാണി

കൊച്ചി: ബാര്‍ ഉടമകളില്‍ നിന്നും കോഴവാങ്ങിയെന്ന ആരോപണം താന്‍ ഇടതുപക്ഷത്തേക്ക് പോയേക്കുമെന്ന് സംശയിച്ച് ചിലര്‍ ഗൂഢാലോചന നടത്തിയതാണെന്ന് മുന്‍ ധനമന്ത്രി കെ എം മാണി.

മനോരമ ന്യൂസ് 'നേരെ ചൊവ്വെ'യിലാണ് കെ.എം. മാണിയുടെ വെളിപ്പെടുത്തല്‍. ഗൂഢാലോചനയ്ക്ക് പിന്നില്‍ ആരാണെന്ന് പാര്‍ട്ടിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തന്നെ യുഡിഎഫില്‍ തന്നെ തളച്ചിടുകയായിരുന്നു ഗൂഢാലോചനയുടെ ലക്ഷ്യമെന്നും മാണി പറഞ്ഞു.

മാന്യതകൊണ്ടാണ് ഗൂഢാലോചനക്കാരുടെ പേരു പറയാത്തത്. ബാറുടമ ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുത്ത് ബിജുവിന് മാന്യതയുണ്ടാക്കിക്കൊടുക്കാന്‍ ഉമ്മന്‍ ചാണ്ടിയും രമേശും ശ്രമിക്കരുതായിരുന്നുവെന്നും കെ.എം.മാണി പറഞ്ഞു.

ക്ഷണിച്ചാല്‍ വിവാഹ ചടങ്ങുകളില്‍ എല്ലാവരും പോകാറുണ്ട്. സാധാരണ ഗതിയില്‍ ഇത്തരത്തില്‍ പോകുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍, യുഡിഎഫ് മുന്നണിയെയും മന്ത്രിമാരെയും സര്‍ക്കാരിനെയും നിരന്തരം അപമാനിച്ചയാളാണ് ബിജു. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞതില്‍ കഴമ്പുണ്ട്. തള്ളിക്കളയാന്‍ സാധിക്കില്ലെന്നും മാണി പറഞ്ഞു.

പത്തൊമ്പത് വയസ്സുള്ള കുട്ടികളെ ഒരുമിച്ച് കണ്ടാൽ 'കെട്ടിക്കണം‌'

സ്വന്തം മകളെ മുലയൂട്ടിയതിന് ടിവി അവതാരകയും ഭര്‍ത്താവും അറസ്റ്റില്‍

ബാങ്കില്‍ തോക്കുപൊട്ടി ജീവനക്കാരി മരിച്ച സംഭവത്തില്‍ ദുരൂഹ

Read more topics: km mani, bar, bribe, case, udf
English summary
km mani says bar bribery case is udf conspiracy
topbanner

More News from this section

Subscribe by Email