Sunday November 18th, 2018 - 6:06:am
topbanner

സംസ്ഥാന ബജറ്റില്‍ റബറിനായി അഞ്ഞൂറുകോടി നല്‍കണം: കെ.എം. മാണി

NewsDesk
സംസ്ഥാന ബജറ്റില്‍ റബറിനായി അഞ്ഞൂറുകോടി നല്‍കണം: കെ.എം. മാണി

കോട്ടയം: കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കുംവരെ കേരളാ കോണ്‍ഗ്രസ് ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് മുന്‍ധനകാര്യമന്ത്രി കെ.എം.മാണി. ആവശ്യങ്ങള്‍ പരിഗണിക്കാതെ ജോസ് കെ. മാണി നടത്തിവരുന്ന നിരാഹാര സമരം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ബജറ്റില്‍ റബറിനായി 500 കോടി രൂപ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു വിലസ്ഥിരതാ ഫണ്ടില്‍നിന്ന് കേന്ദ്ര സര്‍ക്കാരും റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ 500 കോടി രൂപ അനുവദിക്കണം.

റബര്‍ ബോര്‍ഡ് അടിയന്തിരമായി പുനഃസംഘടിപ്പിക്കണമെന്നും കെ.എം. മാണി ആവശ്യപ്പെട്ടു.കോട്ടയം തിരുനക്കരയിലെ ഗാന്ധിപ്രതിമയ്ക്കു സമീപം കേരളത്തിലെ സമ്പദ്‌വ്യവസ്ഥയെത്തകര്‍ക്കുന്ന റബര്‍ വിലത്തകര്‍ച്ച പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ. മാണി എംപി അനിശ്ചിതകാല നിരാഹാരം നടത്തിവരികയാണ്.

 

Read more topics: km mani, rubber, strike
English summary
km mani rubber strike
topbanner

More News from this section

Subscribe by Email