Saturday February 23rd, 2019 - 2:23:am
topbanner

മാണി ഉപാധികളോടെ യുഡിഎഫിലേക്ക് തിരികെ എത്തുന്നു

rajani v
മാണി ഉപാധികളോടെ യുഡിഎഫിലേക്ക് തിരികെ എത്തുന്നു

കോട്ടയം കേരള കോണ്‍ഗ്രസ് (എം) ഉപാധികളോടെ യുഡിഎഫിലേക്കു തിരികെ പോകാന്‍ തീരുമാനം. നിയമസഭാ സീറ്റുകളില്‍ ചിലതു വച്ചുമാറണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെടും. രാജ്യസഭാ സീറ്റിലും അവകാശവാദമുന്നയിക്കും.

നിലപാട് രാഹുല്‍ ഗാന്ധിയെ വ്യാഴാഴ്ച നേരിട്ട് അറിയിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് നേതൃയോഗത്തിനു ശേഷമാണ് മുന്നണി പ്രവേശനത്തെക്കുറിച്ച് ജോസ്.കെ. മാണി പ്രതികരിച്ചത്. ഉപതിരഞ്ഞെടുപ്പു ഫലവും കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശനവും തമ്മില്‍ ബന്ധമില്ലെന്നായിരുന്നു കെ.എം.മാണി പ്രതികരിച്ചിരുന്നത്.

കെപിസിസി നേതൃമാറ്റ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ സജീവമാകുന്നതിനിടെ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി യും ജോസ് കെ മാണിയും രാഹുല്‍ ഗാന്ധിയെ കാണാന്‍ ഡല്‍ഹിയിലെത്തിയത്.

അതേസമയം നേതൃമാറ്റ ചര്‍ച്ചകള്‍ അജണ്ടയിലില്ലെന്നാണ് എം എം ഹസന്‍ പറഞ്ഞത്. മാണിയുടെ മടങ്ങി വരവ് നിലവിലെ സാഹചര്യത്തില്‍ പ്രസക്തമല്ലെന്നു പോലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

 

 

Viral News

Read more topics: km mani, returen udf, respond
English summary
km mani returen udf respond
topbanner

More News from this section

Subscribe by Email