പാലാ: ഏതു മുന്നണിയില്‍ പോകണമെന്ന് താന്‍ തീരുമാനിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം. മാണി.ഇപ്പോള്‍ ഒരു മുന്നണിയിലും ചെല്ലാമെന്ന് പറഞ്ഞിട്ടില്ല. അത് താന്‍ തന്നെ തീരുമാനിക്കും.
ഏത് മുന്നണിയില്‍ പോകണമെന്ന് തീരുമാനിക്കേണ്ടത് മാണിയാണെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണണന് എം.എല്‍.എയുടെ പ്രസ്താവന ശരിയാണെന്നും അദ്ദേഹം പറഞ്ഞു.കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സി.പി.എം പിന്തുണയോടെ കേരള കോണ്‍ഗ്രസ് രംഗത്തെത്തിയതാണ് മാണിയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്.
ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിലപാട് ശരിയാണ്. ഇപ്പോള്‍ സ്വന്തം കാലിലാണ് നില്‍ക്കുന്നതെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു.